കൺസ്യൂമർ ഫെഡിൽ ഇരട്ട ജോലി ചെയ്യുന്നത് നാൽപ്പതോളം പേർ: ഇരട്ട ജോലി നിയമവിരുദ്ധമല്ല, നിയമനം റദ്ദാക്കില്ലെന്ന് നിലപാട്

 

കൺസ്യൂമർ ഫെഡിൽ ഇരട്ട ജോലി ചെയ്യുന്നത് നാൽപ്പതോളം പേർ. പിആർഒ ആയിരുന്ന എൽഡിഎഫ് നേതാവ് യു അനിൽകുമാറിന് അമ്പൂരി ഔട്ട്‍ലറ്റിൽ അധിക ജോലി നൽകിയതിന്റെ ഉത്തരവ് ട്വന്റിഫോറിന്. ഇരട്ട ജോലി നിയമവിരുദ്ധമല്ലെന്നാണ് കൺസ്യൂമർഫെഡിന്റെ നിലപാട്. ഡിസിസി അംഗം ജെ ഫ്രെഡിയുടെ ഇരട്ടജോലി വിവാദമായതോടെയാണ് വിശദീകരണം. നിയമനം റദ്ദാക്കില്ല.എൽഡിഎഫ് സർക്കാരിന്റെ കാലത്തും നിരവധി പേർക്ക് ജോലി നൽകി. പിആർഒ ആയിരുന്ന എൽ‌ഡിഎഫ് നേതാവ് അനിൽകുമാർ ജോലി ചെയ്തത് അമ്പൂരി ഔട്ട്ലറ്റിലായിരുന്നു. ഇരട്ട ജോലി ചെയ്യുന്നവർക്ക് നൽകുന്നത് ശമ്പളം അല്ല. ജോലിചെയ്യുന്ന സമയത്തേക്കുള്ള ഷോപ്പ് അലവൻസാണ് കൺസ്യൂമർഫെഡ് നൽകുക. എൽ‌ഡിഎഫ് ഭരണസമിതിയാണ് ഇരട്ട നിയമനം നടത്തിയതും ഷോപ്പ് അലവൻസ് നൽകുന്നത്. നിലവിൽ എൽഡിഎഫ് ആണ് കൺസ്യൂമർഫെഡ് ഭരണസമിതി.തിരുവനന്തപുരം ഡിസിസി അംഗവും ഐഎൻടിയുസി കൺസ്യൂമർഫെഡ് എംപ്ലോയിസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയുമാണ് ജെ ഫ്രഡി. കൺസ്യൂമർഫെഡിലെ റീജിയണൽ അസിസ്റ്റൻറ് മാനേജരായ ഫ്രഡി വിദേശ മദ്യശാലയിലും ജോലി ചോദിച്ച് വാങ്ങുകയായിരുന്നു. ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി ഒക്ടോബർ 27ന് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള വിദേശമദ്യ ഷോപ്പിലെ ഇൻചാർജ് എംഡിക്ക് കത്ത് നൽകി. ജോലിക്ക് കൂടുതൽ ആളെ വേണം എന്നായിരുന്നു കത്തിൽ. ഇതോടെയാണ് നിയമനനീക്കം ആരംഭിക്കുന്നത്.

ഷോപ്പ് ഇൻചാർജിന്റെ കത്തിൽ നിയമനം നടത്താൻ എംഡി നീക്കം ആരംഭിച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ 5 മണിക്ക് ശേഷമുള്ള ജോലിക്ക് താത്പര്യമുണ്ടെന്ന് വ്യക്തമാക്കി ഫ്രെഡി എംഡിക്ക് കത്ത് നൽകി. ഉടൻ പ്രധാന ചുമതലയിൽ ഇരിക്കുന്ന ഫ്രഡ്‌ഡിക്ക് കൺസ്യൂമർ എംഡി മദ്യം എടുത്തു നൽകുന്ന ജോലി നൽകികൊണ്ട് ഉത്തരവിട്ടു. രണ്ടു ജോലിക്കും കൺസ്യൂമർഫെഡ് ശമ്പളം പറ്റുന്നുണ്ട്. നാല് മണിക്കൂർ ജോലിക്ക് 425 രൂപയാണ് ദിവസ വേതനം. 5 മണിമുതൽ 9 മണിവരെയാണ് ജോലി. വിവാദ ഉത്തരവ് പിൻവലിക്കും എന്നാണ് വിവരം.



Post a Comment

0 Comments