ബി.എസ്.എൻ.എൽ കേബിളുകൾ മോഷണം പോയി


ഉളിക്കൽ: മലയോര ഹൈവേയിൽ നുച്ച്യാട് പാലത്തിന്റെ മുകളിലൂടെ കടന്ന് പോവുന്ന  ബി.എസ്.എൻ.എൽ. കേബിൾ രാത്രിയുടെ മറവിൽ കള്ളൻമാർ മുറിച്ച്  കൊണ്ടുപോയതായി പരാതി. പാലത്തിന്റെ രണ്ട് സൈഡിലൂടെ ഇരുമ്പ് പൈപ്പിന്റെ ഉള്ളിലൂടെ കടത്തി വിട്ട കേബിളികളാണ് മുറിച്ച് കടത്തിയത്. കോപ്പർ ആയതിനാൽ ഇതിന് നല്ല വില ലഭിക്കും. കേബിൾ മുറിച്ചതിനാൽ ഇരു സൈഡിലും ഉള്ള ഇരുമ്പ് പൈപ്പുകൾ പാലത്തിന് മുകളിലേക്ക് ഉരുണ്ട് വിഴാൻ സാധ്യത ഉണ്ട്. ഉളിക്കൽ പോലിസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.



Post a Comment

أحدث أقدم

AD01