മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ് ക്രീമുകള്‍ തടയാന്‍ എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി. ഇത്തരം ക്രീമുകളുടെ വില്‍പ്പന തടയണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ ഓഫീസറായ ഡോ. കെ. പ്രതിഭ പരാതി നല്‍കിയിരുന്നു.പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഓഫീസ് നിര്‍ദ്ദേശിച്ച് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി അടങ്ങിയ ക്രീം ഒരു വര്‍ഷമായി ഉപയോഗിച്ച മലപ്പുറത്തെ പതനേഴുകാരിക്ക് മെംബ്രനസ് നെഫ്രോപ്പതി എന്ന ഗുരുതര വൃക്ക രോഗം കണ്ടെത്തിയ വാര്‍ത്തയാണ് പുറത്തുവിട്ടത്.വാര്‍ത്തക്ക് പിന്നാലെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഫെയര്‍നെസ് ക്രീമിന്റെ ഇന്‍സ്റ്റാഗ്രാം പേജ് അപ്രത്യക്ഷമായി. ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ടാഗ് ചെയ്തിരുന്ന അക്കൗണ്ടാണ് നഷ്ടമായത്.
കേസെടുത്ത ബാലാവകാശ കമ്മീഷന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍, സംസ്ഥാന പോലീസ് മേധാവി, ഡ്രഗ്സ്സ് കണ്‍ട്രോളര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് വിശദീകരണം തേടി.
.jpg)




0 تعليقات