ഉപയോഗിച്ച വസ്ത്രങ്ങള്‍ പമ്പയില്‍ വലിച്ചെറിഞ്ഞ സംഭവം രണ്ട് ദിവസത്തിനകം നീക്കണമെന്ന്‌ ഹൈക്കോടതി ദേവസ്വം ബെഞ്ച്



ശബരിമലയില്‍ തീര്‍ത്ഥാടകര്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ പമ്പാ  നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ ഉപേക്ഷിച്ച വസ്ത്രങ്ങള്‍ പമ്പയില്‍ നിന്ന് നീക്കണമെന്ന് ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ കോടതിയില്‍. പമ്പയില്‍ നിന്ന് ശേഖരിച്ച വസ്ത്ര മാലിന്യം രണ്ട് ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദേവസ്വം കമ്മിഷണര്‍ക്കും എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും ദേവസ്വം ബോര്‍ഡിനുമാണ് കോടതിയുടെ നിര്‍ദേശം.ഓരോ മണ്ഡലകാല സീസണ്‍ കഴിയുന്തോറും ഏകദേശം 30 ലോഡ് തുണികള്‍ എങ്കിലും പമ്പയില്‍ നിന്ന്ലഭിക്കാറുണ്ടെന്നാണ് കണക്ക്. ഇതിനൊപ്പം ഏകദേശം 10 ലോഡ് അടിവസ്ത്രങ്ങളും ആ കൂട്ടത്തില്‍ കാണും. ഇതെല്ലാം പമ്പയില്‍ നിന്ന് നീക്കം ചെയ്യുന്നതിന് വേണ്ടി എല്ലാ വര്‍ഷവും കാരാറുകാരെ ഏല്‍പ്പിക്കുന്നാണ് പതിവ്. ഇതില്‍ അടിവസ്ത്രങ്ങള്‍ ഒഴികെ മറ്റെല്ലാ തുണികളും ഡല്‍ഹിയിലെ കരാര്‍ കമ്പനി അവരുടെ കണ്ടെയ്നറുകളില്‍ കൊണ്ടുപോകുന്നതാണ് പതിവ് രീതി.എന്നാല്‍ ഇവിടെ നിന്ന് ലഭിക്കുന്ന അടിവസ്ത്രം കരാറുകാര്‍ ഉണക്കി കത്തിക്കുകയാണ് ചെയ്യുന്നത്. ഈ രീതിയ്ക്ക്  വന്‍ തുകയാണ് ചെലവ് വരിക. എന്നാല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇത്തവണത്തെ കരാറുകാര്‍ക്ക് അടിവസ്ത്രങ്ങള്‍ ബാധ്യതയായതിനാല്‍ പമ്പയില്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ തീര്‍ത്ഥാടകന്‍ പരാതിയുമായി രംഗത്ത് വന്നത്

WE ONE KERALA -NM 





Post a Comment

0 Comments