വയനാട് അസി. കലക്ടറായി പി.പി.അർച്ചന ചുമതലയേറ്റു

 


കണ്ണൂർ: വയനാട് അസി. കലക്ടറായി 2024 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയായ പി.പി അര്‍ച്ചന ചുമതലയേറ്റു.സിവിൽ സർവീസ് പരീക്ഷയിൽ നാൽപ്പത്തിനാലാം റാങ്കും സംസ്ഥാനത്ത് ഒന്നാം റാങ്കും കരസ്ഥമാക്കിയാണ് പയ്യന്നൂർ സ്വദേശിയായ പി.പി.അർച്ചന സിവിൽ സർവീസ് നേട്ടം കരസ്ഥമാക്കിയത്. പയ്യന്നൂരിലെ കേന്ദ്രീയ വിദ്യാലയത്തിൽ നിന്ന് സ്കൂൾ പഠനത്തിനു ശേഷം കണ്ണൂർ ഗവ.എഞ്ചിനിയറിംഗ് കോളജിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അർച്ചനയുടെ നിശ്ചയദാർഢ്യവും ഉൾക്കരുത്തുമാണ് സിവിൽ സർവീസ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത്.മുൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പരേതനായ കെ.ഇ.ജീവ രാജിൻ്റെയും അധ്യാപികയായ പി.പി.ഗീതയുടെയും മകളാണ് പി.പി.അർച്ചന. ഐ.എ എസ് ഉദ്യോഗസ്ഥനായ കൊല്ലം സ്വദേശി എസ്.ഗൗതം ആണ് ഭർത്താവ്. ബംഗലുരുവിൽ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ഇൻകം ടാക്സ് അസി.കമ്മീഷണറായി സേവനമനുഷ്ഠിച്ചു വരുന്നതിനിടെയാണ് വയനാട് അസി. കലക്ടറായി നിയമനം ലഭിച്ചത്.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01