വാദ്യശ്രേഷ്ഠ ചിറക്കൽ ശ്രീധരമാരാർ വിഷ്ണുപാദം പൂകി

 


വാദ്യശ്രേഷ്ഠ ചിറക്കൽ ശ്രീധരമാരാർ വിഷ്ണുപാദം പൂകി. ഇന്ന് 16-06-2025 പുലർച്ചെ 3 മണിക്ക് കണ്ണൂർ മിംസ്സ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെ ആയിരുന്നു മരണം. ഭൗതിക ശരീരം രാവിലെ 9 മണി മുതൽ 12 മണി വരെ ചിറ്റന്നൂർ വീട്ടിൽ പൊതു ദർശനത്തിന് ശേഷം പയ്യാമ്പലം പൊതു ശ്മശാനത്തിൽ സംസ്കരിക്കും 1965 ൽ നാരായണ മാരാരുടെയും ലക്ഷ്മിക്കുട്ടി മാരസ്വാരുടെയും മകനായി ചിറക്കലിൽ ജനിച്ചു. 14ാം വയസ്സിൽ പുളിയാംവള്ളി ശങ്കര മാരാരുടെ കീഴിൽ ചെണ്ട പഠിച്ച് കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു തുടർന്ന് ശ്രീ നീലേശ്വരം നാരായണ മാരാരുടെ കീഴിൽ മദ്ധളവും പയ്യന്നൂർ കൃഷ്ണമണി മാരാരുടെ കിഴിൽ സോപാനസംഗീതവും പടുവിലായി അച്ചുതമാരാരുടെ കീഴിൽ ഈടും കൂറും തുടങ്ങിയവയും ആഭ്യസിച്ചു. വാദ്യകലയിലെ ഉപരി പഠനം വാദ്യരത്നം ശ്രീ കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാരിൽ നിന്നും നേടിയ ശ്രീധരമാരാരെ തൻ്റെ 27ാം വയസ്സിൽ തന്നെ കൊട്ടിയൂർ ക്ഷേത്രത്തിൽ നിന്നും പട്ടും വളയും നൽകി സ്ഥാനികനായി നിയമിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും 2 തവണ ചെണ്ടയിൽ ഒന്നാം സ്ഥാനം നേടിയ മാരാർക്ക് തപസ്യ പുരസ്കാരം, നാദബ്രഹ്മം പുരസ്കാരം, ക്ഷേത്രവാദ്യ കലാ അക്കാദമിയുടെ വാദ്യശ്രേഷ്ഠ പുരസ്കാരം, വള്ളുവൻ കടവ് മുത്തപ്പൻ പുരസ്കാരം 'കടലായി ശ്രീകൃഷ്ണ ക്ഷേത്രം, ചെറുകുന്ന് ആസ്‌തികാലയം' ,കണ്ണൂർ കലാഞ്ജലി നൃത്ത വിദ്യാലയം, ചിററന്നൂർ കലാക്ഷേത്ര , എന്നിവരുടെ നേതൃത്വത്തിലുള്ള പുരസ്കാരങ്ങളും വാദ്യകലാകാരൻ വിശാലിൻ്റെ പേരിലുള്ള പ്രഥമ പുരസ്കാരവും ലഭിച്ചിട്ടുണ്ട്

WE ONE KERALA -NM 



Post a Comment

0 Comments