കൊട്ടാരക്കര അപകടം; സർക്കാർ വാഗ്ദാനം ചെയ്ത ചികിത്സാ സഹായം ലഭിക്കാതെ കൗശൽ, കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ

 

കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ സർക്കാർ വാഗ്ദാനം ചെയ്ത ചികിത്സ സഹായം ലഭിക്കാതെ കൗശൽ.കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ. പരുക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായിരുന്നു. നിലവിൽ കൗശൽ ക്രിറ്റിക്കൽ ഐസിയുവിൽ ചികിത്സയിലാണ്. മെഡിക്കൽ ബോർഡ്‌ യോഗം നാളെ ചേരും.സ്വകാര്യ ആശുപത്രിയിയിലെ ചികിത്സ ചിലവ് താങ്ങാൻ അകത്തെ കുടുംബം. കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിൽ ഇതുവരെ ചിലവായത് 5 ലക്ഷം രൂപയെന്ന് അച്ഛൻ സന്തോഷ് വ്യക്തമാക്കി. പണം നൽകിയത് നിർധനരായ കുടുംബം. നിലവിൽ മെഡിക്കൽ കോളജിലും ദിവസം 15-20000 വരെ ചിലവാകുന്നുവെന്നും അച്ഛൻ സന്തോഷ് പറഞ്ഞു.

അതേസമയം അപകടത്തിൽ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് സർക്കാർ അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയുണ്ടായ അപകടത്തിൽ ഒടുവട്ടൂർ സ്വദേശി ഹരിലാൽ (54), കാർമൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ പാർഥിപ് (15), കെഎസ്ആർടിസി ജീവനക്കാരനായ അജയൻ ആചാരി (45) എന്നിവരാണ് മരിച്ചത്.

മണ്ണ് കയറ്റി വന്ന ലോറിഅമിത വേഗത്തിൽ ഇറക്കം ഇറങ്ങിവരുമ്പോൾ ബൈക്കിലിടിച്ച ശേഷം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കുശാൽ, ഋഷഭ് ബോബൻ, നവനീത്, ജിബി മോൾ, ടിപ്പർ ഡ്രൈവർ ചവറ സ്വദേശി നിസാം എന്നിവരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്.



Post a Comment

0 Comments