കണ്ണൂർ: എടക്കാട് ഏഴര മുനമ്പിൽ നിന്നും കടലിൽ വീണ് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. താഴെ കായലോട്ടെ എംസി ഹൗസിൽ ഫർഹാൻ റൗഫിന്റെ (18) മൃതദേഹമാണ് ഇന്ന് പുലർച്ച രണ്ട് മണിയോടെ രണ്ട് കിലോമീറ്റർ ദൂരെ മുഴപ്പിലങ്ങാട് ശ്മശാനത്തിനടുത്ത് ബീച്ചിൽ കണ്ടെത്തിയത്.
ബുധനാഴ്ച വൈകിട്ട് 6.45നാണ് വിദ്യാർഥിയെ കടലിൽ കാണാതായത്. ഫർഹാൻ അടക്കം കൂട്ടുകാരായ നാല് വിദ്യാർഥികൾ കടൽ കാണാൻ ഏഴര പാറപ്പള്ളിക്കു സമീപം തീരത്ത് എത്തിയതായിരുന്നു. രണ്ട് പേർ ചായ കുടിക്കാൻ കട അന്വേഷിച്ച് പോയപ്പോൾ ഫർഹാനും മറ്റൊരു വിദ്യാർഥിയും കടലോരത്തെ പാറയിൽ ഇരുന്നു. ശക്തമായ തിരയടിച്ച് രണ്ട് പേരും കടലിൽ വീണു. കൂട്ടുകാരൻ നീന്തി രക്ഷപ്പെട്ടെങ്കിലും ഫർഹാനെ കാണാതാകുകയായിരുന്നു. പ്ലസ് ടുവിന് ശേഷം ഉപരിപഠനത്തിന് തയാറെടുക്കുകയായിരുന്നു ഫർഹാൻ.
.jpg)




Post a Comment