മലയാളി ഡോക്ടർ കുവൈറ്റിൽ അന്തരിച്ചു.

 



കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി ഡോക്ടർ കാസർഗഡ് നീലേശ്വരം സ്വദേശിനി നിഖില പ്രഭാകരൻ ( 36 ) മരിച്ചു. കുവൈറ്റ്‌ ജഹ്‌റയിലെ സ്വകാര്യ ഹോസ്പിറ്റലിൽ ഡെന്റിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് കുവൈത്തിലെ അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ജൂൺ 19 വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. അസുഖത്തെ തുടർന്ന് ജോലി രാജി വയ്ക്കുകയായിരുന്നു. ഭർത്താവ് : തിരുവന്തപുരം സ്വദേശിയും കുവൈത്തിലെ സ്വകാര്യ ആശുപതിയിലെ ഡോക്ടറായ ഡോ. വിപിൻ.  ഏക മകൻ : ഗൾഫ് ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ വിവാൻ. മാതാപിതാക്കൾ : പ്രഭാകരൻ, റീജ മൃതദേഹം നാട്ടിൽ കൊണ്ട് വരുവാനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01