വായനാദിനത്തിൻ്റെ ഭാഗമായി ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ ജൂൺ 19 പി.എൻ.പണിക്കർ ചരമദിനം മുതൽ ജൂലൈ 7 ഐ.വി.ദാസ് ജന്മദിനം വരെ വിവിധ പരിപാടികളോടെ താലൂക്ക് പരിധികളിലെ ഗ്രന്ഥശാലകളിൽ നടക്കുന്ന വായനാ പക്ഷാചരണത്തിൻ്റെ താലൂക്ക്തല ഉദ്ഘാടനം ഇരിട്ടി നന്മ പബ്ലിക് ലൈബ്രറിയിൽ നാടകകൃത്ത് അനിൽകുമാർ ആലത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് എം.ബിജു അധ്യക്ഷനായി. താലൂക്ക് എക്സി.കമ്മിറ്റിയംഗം സി.കെ.ലളിത പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി .ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ.രഞ്ചിത്ത് കമൽ.വാർഡ് കൗൺസിലർ കെ. നന്ദനൻ എന്നിവർ മുഖ്യാതിഥികളായി. നന്മ ഭാരവാഹികളായ കെ.സുരേഷ്, വി.എം നാരായണൻ, ഷെൽനതുളസിറാം, ആർ.കെ.മിനി എന്നിവർ സംസാരിച്ചു
WE ONE KERALA -NM
.jpg)




Post a Comment