എറണാകുളത്ത് ഓടുന്ന ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം

 



എറണാകുളം ചെല്ലാനത്ത് സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം. ചെല്ലാനം സ്വദേശി പവൻ സുമോദാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബസ്സിന്റെ ഡോർ തുറന്നിട്ട് വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസ് എടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.ആദ്യം തെറിച്ചുവീണെന്നായിരുന്നു കരുതിയത്. എന്നാൽ 16കാരൻ ബസിൽ നിന്ന് ചാടുകയായിരുന്നുവെന്ന് ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത്. ബസിൽ നിന്ന് ചാടി കുട്ടി തലയുടെ പിൻഭാഗം ഇടിച്ചുവീഴുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഓട്ടോമേറ്റഡ് ഡോർ ആയിരുന്നു ബസിന് ഉണ്ടായിരുന്നത്. എന്നാൽ ഇത് അടക്കാതെയായിരുന്നു ബസ് യാത്ര തുടർന്നത്. ഇതിനിടെയാണ് കുട്ടി ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് ചാടിയത്.അശ്രദ്ധമായി വാതിൽ തുറന്നിട്ട് വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്തിനാണ് കുട്ടി ചാടിയതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ കണ്ണമാലി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01