ശ്രീകണ്ഠപുരം: കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ പെരുന്തലേരി എയുപി സ്കൂളിൽ പരിസ്ഥിതി ദിന ചിത്രരചന മത്സരം സംഘടിപ്പിച്ചു. എൽപി വിഭാഗം മത്സരത്തിൽ നിദേവ് എൻ(ഒന്നാം സ്ഥാനം), ഋഷികേഷ്(രണ്ടാം സ്ഥാനം ), അനയ് സുരേഷ് (മൂന്നാം സ്ഥാനം വും നേടി. യുപി വിഭാഗത്തിൽ മർവ റുസൈല സി കെ(ഒന്നാം സ്ഥാനം), പാർവണ എംവി (രണ്ടാം സ്ഥാനം), ലക്ഷ്മി നന്ദ(മൂന്നാം സ്ഥാനവും നേടി. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മത്സരത്തിന് ആർട്ടിസ്റ്റ് നിതിൻ, ഗോകുൽ, വിജിന നേതൃത്വം നൽകി. ചിത്രരചന മത്സരത്തിൽ വിജയികളായവർക്ക് സ്റ്റാഫ് പ്രതിനിധി മുഹമ്മദ് മാസ്റ്റർ, എസ് ആർ ജി കൺവീനർ മുഹമ്മദ് റഫീഖ് ടി കെ,സ്റ്റാഫ് സെക്രട്ടറി ശ്രിയ കെ ഉപഹാരം നൽകി അനുമോദിച്ചു. ശ്രീരാഗ് എം, ശ്രുതി കെ, നിഖില സി വി, കവിത എം വി, പ്രസീദ ആർ,സ്മിത പി സി,ആര്യ ശ്രീ,ലജിന,ജിഷ സംസാരിച്ചു.
WE ONE KERALA -NM
Post a Comment