സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ അദാലത്തില്‍ 38 കേസുകള്‍ തീര്‍പ്പാക്കി. പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട് കമ്മീഷന്റെ മുമ്പാകെ സമര്‍പ്പിച്ചതും വിചാരണയിലിരിക്കുന്നതുമായ 44 പരാതികളാണ് ചെയര്‍പേഴ്‌സണ്‍ ശേഖരന്‍ മിനിയോടന്റെ നേതൃത്വത്തില്‍ പരിഗണിച്ചത്. കണ്ണൂര്‍ പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ നടന്ന അദാലത്തില്‍ പരാതിക്കാരെയും എതിര്‍കക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കമ്മീഷന്‍ നേരില്‍ കേട്ടു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 15 പരാതികളും പോലീസ് വകുപ്പുമായി ബന്ധപ്പെട്ട് 10 പരാതികളുമാണ് ലഭിച്ചത്. എട്ടെണ്ണം തദ്ദേശ സ്വയംഭരണ വകുപ്പുമായും അഞ്ചെണ്ണം പട്ടികജാതി വകുപ്പുമായും രണ്ടെണ്ണം ഗവ സര്‍വീസുമായും ബന്ധപ്പെട്ട പരാതികളായിരുന്നു. കെ എസ് ഇ ബി, ബാങ്ക്, പിഡബ്ല്യൂഡി ഉള്‍പ്പെടെ മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ഓരോന്നും പരാതികളാണ് കമ്മീഷന്‍ പരിഗണിച്ചത്. ബന്ധപ്പെട്ടവരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയ ശേഷം ബാക്കിയുള്ള പരാതികളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. മറ്റ് ജില്ലകളെ അപേക്ഷിച്ച് കണ്ണൂര്‍ ജില്ലയില്‍ പരാതികള്‍ കുറവാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.

Post a Comment