കേരളം കൂടെനിന്നപ്പോഴും ചില സഹപ്രവര്‍ത്തകര്‍ ജയിലില്‍ അയക്കാന്‍ ശ്രമിച്ചുവെന്ന് മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം വകുപ്പ് മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍. സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോള്‍ ലോകം കൂടെനിന്നുവെന്നും എന്നാല്‍ ചിലര്‍ ഡോക്ടര്‍മാരുടെ പ്രതിജ്ഞക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും അദ്ദേഹം KGMCTA ഗ്രൂപ്പില്‍ അദ്ദേഹം സന്ദേശമയച്ചു.വെള്ളിനാണയങ്ങള്‍ക്ക് വേണ്ടി സഹപ്രവര്‍ത്തകനെ മരണത്തിലേക്ക് വരെ എത്തിക്കാന്‍ ശ്രമിച്ചവരുണ്ടെന്നും അവര്‍ക്ക് കാലം മാപ്പ് നല്‍കട്ടെ എന്നും അദ്ദേഹം പറഞ്ഞു. സഹപ്രവര്‍ത്തകനെ ജയിലില്‍ അയക്കാന്‍ വ്യഗ്രതയുണ്ടായി എന്നും ഡോ. ഹാരിസ് ചിറക്കല്‍ കൂട്ടിച്ചേര്‍ത്തു. വെള്ളിനാണയങ്ങളെ എല്ലാവര്‍ക്കും അറിയാമല്ലോ എന്നും തെറ്റുധാരണയില്‍ ഉണ്ടായതാകാം എന്നും തന്നെ അറിയാവുന്നവര്‍ പോലും സഹായിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കീഴ്ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ നേരിട്ട് ചോദ്യം ചെയ്യാമായിരുന്നു, പകരം വാര്‍ത്ത സമ്മേളനം നടത്തി. അതില്‍ വിഷമം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post a Comment