മലയാളക്കരയുടെ പുതുവര്‍ഷ പുലരിയില്‍ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് സമ്മാനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ‘ചിങ്ങം ഒന്നിന് ലാലേട്ടന്’ എന്ന അടിക്കുറിപ്പോടെ ഉപഹാരം നല്‍കുന്ന ഫോട്ടോ മന്ത്രി റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് ചെയ്ത് മിനുട്ടുകള്‍ക്കുള്ളില്‍ ഇത് വൈറലായി. ആയിരക്കണക്കിന് പേര്‍ ലൈക്ക് ചെയ്യുകയും നൂറിലേറെ പേര്‍ കമന്റ് ചെയ്യുകയുമുണ്ടായി. ‘ഇഷ്ടമാണ് രണ്ട് പേരെയും ഏറെ ഇഷ്ടം, ആശംസകള്‍ സഖാവേ, ലാലേട്ടാ, പുതുവത്സരാശംസകള്‍, ഗ്രേറ്റ്, ഏറെയിഷ്ടം’- തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിനുള്ളത്. കമന്റുകള്‍ക്ക് മന്ത്രി മറുപടി നല്‍കുന്നുമുണ്ട്. ചിങ്ങം ഒന്നായ ഇന്ന് കര്‍ഷക ദിനം കൂടിയാണ്. കാര്‍ഷിക സമൃദ്ധി വിളംബരം ചെയ്താണ് പുതുനൂറ്റാണ്ടിന്റെ പുലരിയുണ്ടായത്. എ ഡി 825 ആഗസ്റ്റ് 25ന് ആണ് മലയാളം കലണ്ടര്‍ ആരംഭിച്ചത്. ഇതുപ്രകാരം 13ാം നൂറ്റാണ്ടിലെ ആദ്യവര്‍ഷമാണ് ഇന്ന് പിറന്നത്. ആഴ്ചകള്‍ക്കുള്ളില്‍ സമൃദ്ധിയുടെ ഓണവും വന്നെത്തും.

إرسال تعليق