ശ്രീകണ്ഠാപുരം യങ്ങ് മൈൻഡ്സ് ക്ലബ്ബ് കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും


ശ്രീകണ്ഠാപുരം യങ് മൈൻഡ്സ് ക്ലബ്ബിന്റെ കുടുംബ സംഗമവും 2025 _ 26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു. ക്ലബ്ബ് പ്രസിഡന്റ് കെ വി ഗോപിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് റീജണൽ ചെയർമാൻ കെ രഞ്ജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.

ക്ലബ്ബിലേക്ക് ഈ വർഷം അംഗങ്ങളായ എട്ട് മെമ്പർമാരുടെ സത്യ വാചകം ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് ചൊല്ലിക്കൊടുത്തു. ക്ലബ്ബ് സെക്രട്ടറി സന്തോഷ് കുമാർ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പത്തായിരം രൂപ നിർധനയായ ഒരു രോഗിക്ക് ചികിത്സാസഹായം നൽകിക്കൊണ്ട് ഈ വർഷത്തെ കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഉദ്ഘാടനം റീജണൽ ട്രഷറർ എം പ്രമോദ് നിർവഹിച്ചു. ഗ്രോ ഗ്രീൻ പ്രോജക്ടിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് സെനെറ്റർ ജോർജ് ജോസഫ് നിർവഹിച്ചു.

മെഡിക്കൽ സീറ്റിൽ മെറിറ്റിൽ പ്രവേശനം നേടിയ ക്ലബ്ബ് മെമ്പറുടെ മകൻ അഭിനവ് കെ രമേശിനെ ഡിസ്ട്രിക്ട് സെക്രട്ടറി സി വി വിനോദ് കുമാർ ആദരിച്ചു. ശ്രീകണ്ഠാപുരം ക്ലബ്ബിന് നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് ക്ലബ്ബ് മെമ്പർ വിനോദ് പൊടിക്കളത്തിനെ പ്രസിഡന്റ് കെ വി ഗോപി ആദരിച്ചു. ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ്, ഡിസ്ട്രിക്ട് ബുള്ളറ്റിൻ എഡിറ്റർ രഞ്ജിത്ത് രാഘവൻ, ഡിസ്ട്രിക്ട് അസോസിയേറ്റ് സെക്രട്ടറി ജോസഫ് മാത്യു എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

പ്രോഗ്രാം ഡയറക്ടർ കെ വി രമേശ് സ്വാഗതവും, ക്ലബ് ട്രഷറർ പി വി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ

 കെ വി ഗോപി( പ്രസിഡന്റ്), പി സന്തോഷ് കുമാർ (സെക്രട്ടറി), പി വി രാമചന്ദ്രൻ (ട്രഷറർ ).



Post a Comment

Previous Post Next Post

AD01