ടെക് പ്രേമികളെ ആവേശത്തിലാക്കി ആപ്പിള്‍ പുതിയ ഐ ഫോണ്‍ സീരീസ് പുറത്തിറക്കിയിരിക്കുകയാണ്. കമ്പനി വിലയും പ്രഖ്യാപിച്ചു. ഈ പശ്ചാത്തലത്തില്‍, ഐഫോണ്‍ 17 സീരീസ് ഏത് രാജ്യത്ത് നിന്ന് ഏറ്റവും വിലക്കുറവില്‍ വാങ്ങാം എന്ന് അറിയാം.
ഇന്ത്യയില്‍ ഐഫോണ്‍ 17ന് 82,990 രൂപയാണ് വില, ഐഫോണ്‍ എയറിന് 1,19,900 രൂപയും 17 പ്രോക്ക് 1,34,900 രൂപയും പ്രോ മാക്‌സിന് 1,49,900 രൂപയുമാകും. അതേസമയം, യു എ ഇയില്‍ 75,000 രൂപയാണ് ഐഫോണ്‍ 17ന്. യു എസില്‍ 71,000 രൂപയും ജപ്പാനില്‍ 78,000 രൂപയുമാണ്. അതേസമയം, ജര്‍മനിയില്‍ 98,000 രൂപയും യു കെയില്‍ 1,14,000 രൂപയുമാകും.
യു എ ഇയില്‍ ഐഫോണ്‍ എയറിന് 3,499 ദിര്‍ഹമും (84,085 രൂപ) പ്രോക്ക് 4,299 ദിര്‍ഹമും (1,03,310 രൂപ) പ്രോ മാക്‌സിന് 4,699 ദിര്‍ഹമും (1,12,923 രൂപ) ആകും. ചുരുക്കത്തില്‍ ഐഫോണ്‍ 17 ഏറ്റവും വിലക്കുറവില്‍ ലഭിക്കുക യു എസിലാണ്. ഇന്ത്യക്കാര്‍ക്ക് യു എ ഇയില്‍ പോയി വാങ്ങുന്നതാകും നല്ലത്.




0 Comments