നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി നായനാർ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇരിട്ടി ഫെസ്റ്റ് - 2025 നോടനുബന്ധിച്ച് കുടുംബശ്രി അംഗങ്ങൾ പങ്കെടുത്ത കലോത്സവം "ആരവം " നർത്തകി ഡോ: കീർത്തിപ്രഭ ഉത്ഘാടനം ചെയ്തു.നഗരസഭ ചെയ്യർപേഴ്സൺ കെ. ശ്രീലത അദ്ധ്യക്ഷത വഹിച്ചു.സി.ഡി.എസ് ചെയർപേഴ്സൺ കെ .സ്മിത സ്വാഗതം പറഞ്ഞു. ആരോഗ്യ കാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ.സോയ, കൗൺസിലർമാരായ വി.പി.അബ്ദുൾറഷീദ്,,കെ.അനിത, പി.രഘു എന്നിവർ ആശംസകൾ നേർന്നു. സി.ഡി.എസ് മെമ്പർ കെ.പ്രസന്ന നന്ദി പറഞ്ഞു. അങ്കണവാടി കുട്ടികളുടെ കലാപരിപാടികൾ തിങ്കളാഴ്ചയും ഭിന്നശേഷിക്കാരുടെയും, ചൊവ്വാഴ്ച വയോജനങ്ങളുടെയും കലാപരിപാടികളും തുടർന്ന് സംഗീത സന്ധ്യയോടെ ഇരിട്ടി ഫെസ്റ്റിന് സമാപനമാകും





0 Comments