പരിയാരം: അതിയടം. CPI(M) കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ പ്രസിഡണ്ടുമായ പി.കെ. ശ്രീമതി ടീച്ചറുടെ ഭർത്താവ് സഖാവ് ഇ. ദാമോദരൻ മാസ്റ്റർ ഇന്ന് രാവിലെ അന്തരിച്ചു.ഇന്ന് പുലർച്ചെ കണ്ണൂർ മെഡിക്കൽ കോളേജിൽ ആയിരിരുന്നു അന്ത്യം. മാടായി ഗവ. ഹൈസ്കൂളിലെ റിട്ടയേർഡ് അധ്യാപകനും പൊതുസാംസ്കാരിക രംഗത്തെ പ്രവർത്തകനുമായിരുന്നു. മകൻ: പി.കെ. സുധീർ മരുമകൾ: ധന്യ സുധീർ സഹോദരങ്ങൾ: പരേതനായ ഇ. നാരായണൻ മാസ്റ്റർ (മുൻ ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്), ഇ. ബാലൻ നമ്പ്യാർ (റിട്ടയേർഡ് റെയിൽവേ ഉദ്യോഗസ്ഥൻ). പൊതു ദർശനം ഇന്ന് രാവിലെ 11 മണി മുതൽ അതിയടത്തുള്ള വീട്ടിൽ നടത്തപ്പെടും.







0 تعليقات