വിമാനത്തിനുള്ളിൽ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാർ, വീഡിയോ വൈറൽ


പറക്കുന്ന വിമാനത്തിനുള്ളിൽ പെട്ടെന്ന് ഒരു പാമ്പിനെ കണ്ടാൽ എന്താകും അവസ്ഥ, എല്ലാവരും ഒന്ന് പേടിക്കും എന്നതിൽ സംശയമില്ല. അത്തരത്തിലുള്ള ഒരു വീഡിയോ നിലവിൽ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു വിമാനം പറക്കുന്നതിനിടെ ക്യാബിനിൽ ഒരു പാമ്പ് പ്രത്യക്ഷപ്പെടുന്നതോടെ പരിഭ്രാന്തരാകുന്ന യാത്രക്കാരുടെയും ക്യാബിൻ ക്രൂവ് അംഗങ്ങളുടെയും ദൃശ്യങ്ങൾ വീ‍ഡിയോയിൽ കാണാം. പരിഭ്രാന്തരായ യാത്രക്കാർ സുരക്ഷാ നടപടികളെ ചോദ്യം ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്. പാമ്പ് എങ്ങനെയാണ് വിമാനത്തിൽ പ്രവേശിച്ചതെന്ന് വ്യക്തമല്ല. വീ‍‍ഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി കോണുകളിൽ നിന്ന് ചോദ്യങ്ങൾ ഉയരുന്നുണ്ട്. വിമാന സുരക്ഷയെയും സുരക്ഷാ പ്രോട്ടോക്കോളുകളെയും കുറിച്ചും ചോദ്യം ചെയ്യുന്ന സോഷ്യൽ മീഡിയ ഒരു പാമ്പ് എങ്ങനെയാണ് ഒരു വിമാനത്തിൽ കയറുകയെന്ന് സംശയം ഉയർത്തുന്നു. ചിലർ വിമാനം പറന്നുയരുന്നതിന് മുമ്പ് കർശന പരിശോധനകൾ നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇതുവരെ എയർലൈനോ ബന്ധപ്പെട്ട വ്യോമയാന അധികൃതരോ സംഭവത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. അതിനാൽ തന്നെ വീഡിയോയുടെ ആധികാരികതയെ പറ്റിയും സംശയങ്ങൾ ഉയരുന്നുണ്ട്.



إرسال تعليق

0 تعليقات