കണ്ണാടിപ്പറമ്പ്: മാലോട്ട് രാമനിലയത്തിൽ , കണ്ണൂർ ജില്ലാ കോ-ഓപ്പറേറ്റീവ് ബേങ്ക് റിട്ട. മാനേജർ ആയിരുന്ന കെ. വി. അച്ചുതൻ നമ്പ്യാർ (91 വയസ്സ്) അന്തരിച്ചു. കണ്ണാടിപ്പറമ്പ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുൻ സെക്രട്ടറിയായിരുന്നു. കണ്ണാടിപ്പറമ്പിലെ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ആദ്യ കാലം മുതലുള്ള പ്രവർത്തകനും ബി.ജെ.പി. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ശിവക്ഷേത്രത്തിൽ 2012 ൽ നടന്ന അതിരുദ്ര മഹായജ്ഞത്തിൻ്റെ മുഖ്യ സംഘാടകൻ കൂടിയായിരുന്നു. ഭാര്യ: പി.വി. നളിനി അമ്മ . മക്കൾ: പി.വി. സത്യശീലൻ (റിട്ട. ആർമി ), പി.വി.സജീവൻ (ഏജീസ് ഓഫീസ്, കോഴിക്കോട്), പി.വി. സതീശൻ (ദുബായ്), പരേതയായ പി.വി.സുമംഗല . മരുമക്കൾ: ബിന്ദു പി. എൻ (ചേലേരി), ബിന്ദു. കെ ( കസ്റ്റംസ്, കോഴിക്കോട്), മധുസൂദനൻ പി.വി (റിട്ട. ഇൻകം ടാക്സ്), സിന്ധു.കെ ( കടന്നപ്പള്ളി ) . സഹോദരങ്ങൾ: നാരായണി അമ്മ കെ.വി, പരേതരായ കെ.വി. കൃഷ്ണൻ നമ്പ്യാർ, കെ.വി. പാർവതി അമ്മ. സംസ്കാരം നാളെ (28.9. 25 ഞായർ ) കാലത്ത് 11 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ.
കെ.വി. അച്ചുതൻ നമ്പ്യാർ അന്തരിച്ചു
WE ONE KERALA
0
Post a Comment