നൈറ്റ് മാർച്ചിനിടെ പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും.

 


കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ പ്രതിഷേധിച്ച് തലശ്ശേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നൈറ്റ്‌ മാർച്ചിലാണ് ഉന്തും തള്ളുമുണ്ടായത്.  ദേശീയ പാത ഉപരോധിച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കിയത് പോലീസും പ്രവർത്തകരും തമ്മിൽ നേരിയ തോതിൽ സംഘർഷത്തിനിടയാക്കി. നഗരത്തിൽ നടന്ന നൈറ്റ്‌ മാർച്ചിന് യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ എൻ.അഷ്‌റഫ്‌, ഹൈമ.എസ്‌,അർബാസ്. സി.കെ, ഷുഹൈബ്. വി.വി,ചിൻമയ്. എ.ആർ,സന്ദീപ്, ലിജോ ജോൺ,മുനാസ്. എം, ഖൈയും, രഖിൻ രാജ്. പി. സി, അനിരുദ്ധ് അജേഷ് , യാകൂബ് എന്നിവർ നേതൃത്വം നൽകി. സംഭവത്തിൽ ഏഴോളം പേർക്കെതിരെ പോലീസ് കേസെടുത്തു.



Post a Comment

0 Comments