ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ ശക്തരായ അര്‍ജന്റീനക്കും ബ്രസീലിനും തോല്‍വി. ലയണല്‍ മെസിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന ഇക്വഡോറിനോടാണ് തോല്‍വി വഴങ്ങിയത്. ബൊളീവിയ ആയിരുന്നു ബ്രസീലിന്റെ എതിരാളികള്‍. ഇതോടെ ബൊളീവിയയും ഇക്വഡോറും ലോകകപ്പ് യോഗ്യത നേടി. എതിരില്ലാത്ത ഒരു ഗോളിനാണ് ഇക്വഡോറിന്റെ ജയം. പലപ്പോഴും പരുക്കനായ കളിയില്‍ ഇരുടീമുകളിലെയും ഓരോ കളിക്കാര്‍ക്ക് ചുവപ്പു കാര്‍ഡ് ലഭിച്ചു. 31ാം മിനുട്ടില്‍ അര്‍ജന്റീനയുടെ നിക്കോളാസ് ഒട്ടാമെന്‍ഡിക്കും 50ാം മിനുട്ടില്‍ മൊയ്‌സിസ് സെയ്‌സിദോക്കുമാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ആദ്യ പകുതിയുടെ അധിക സമയത്ത് എന്നര്‍ വലെന്‍ഷ്യയാണ് ഇക്വഡോറിനായി പെനല്‍റ്റിയിലൂടെ ഗോള്‍ നേടിയത്.
എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീലും തോറ്റത്. ഒന്നാം പകുതിയുടെ അധിക സമയത്ത് മിഗ്വെല്‍ ടെര്‍സിറോസ് ആണ് ബൊളീവിയക്കായി പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയത്. നെയ്മര്‍ മത്സരത്തിന് ഇറങ്ങിയിരുന്നില്ല. ബ്രസീലും അര്‍ജന്റീനയും നേരത്തേ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു. വെനസ്വേലയെ കൊളംബിയ പരാജയപ്പെടുത്തിയതോടെയാണ് ബൊളീവിയക്ക് യോഗ്യത നേടാനായത്.




0 Comments