ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിക്ക് മുന്നിൽ എൽഡിഎഫ് സായാഹ്ന ധർണ്ണ


ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ വികസന മുരടിപ്പിൽ പ്രതിഷേധിച്ചും മാസങ്ങളായി അടച്ചുപൂട്ടിയ ചേപ്പറമ്പ് പൊതുശ്മശാനം തുറന്നു പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും കെ നാരായണൻ സ്മാരക ഹാൾ വെട്ടി മുറിക്കുന്നതിൽ പ്രതിഷേധിച്ചും ഫണ്ട് അസാധുവാക്കിയ നടപടിയിൽ പ്രതിഷേധിച്ചും ശ്രീകണ്ഠപുരത്ത് എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. പ്രതീകാത്മക മൃതദേഹവും വഹിച്ചു കൊണ്ടാണ് എൽഡിഎഫ് പ്രവർത്തകർ ധർണ്ണയിൽ പങ്കെടുത്തത്. സമരം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി വി ശോഭന അധ്യക്ഷത. ഏരിയ സെക്രട്ടറി എം സി രാഘവൻ സ്വാഗതം പറഞ്ഞു. എൽഡിഎഫ് നേതാക്കളായ 

സി രവീന്ദ്രൻ, വി വി സേവി, എം സി ഹരിദാസൻ, ബിനു ഇലവുങ്കൽ തുടങ്ങിയവർ സംസാരിച്ചു. 



Post a Comment

0 Comments