സിപിഐ സംസ്ഥാന സമ്മേളനത്തിൽ ആലപ്പുഴ തുടക്കം. ഇന്ന് രാവിലെ കാനം രാജേന്ദ്രൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു.
സമ്മേളന നഗറിൽ സ്ഥാപിച്ച രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ പുഷ്പാർച്ചന നടന്നു. സിപിഐയുടെ മുതിർന്ന നേതാക്കളും പ്രവർത്തകരും പ്രതിനിധികളും പുഷ്പാർച്ചനയിൽ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണം രാവിലെ പ്രതിനിധി സമ്മേളന നഗറിൽ എത്തി തുടർന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദീപശിഖ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ആർ ചന്ദ്രമോഹൻ പതാക ഉയർത്തി 100 വനിതാ അത് തെറ്റുകളുടെ നേതൃത്വത്തിലാണ് ദീപശിഖ പ്രയാണം സമ്മേളന നഗറിൽ എത്തിയത്.
വൈകിട്ട് 5 നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും .മതനിരപേക്ഷതയുടെയും ഫെഡറൽസത്തിന്റെയും ഭാവി എന്ന വിഷയത്തിലാണ് സെമിനാർ . 39 ക്ഷണിതാക്കൾ ഉൾപ്പെടെ 528 പ്രതിനിധികളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്.





0 Comments