അഡൂരിലെ കിഴുത്രിൽ ഇല്ലത്ത് ശ്രീ.കെ. മഹേശ്വരൻ നമ്പൂതിരി അന്തരിച്ചു


മലപ്പട്ടം : അഡൂരിലെ കിഴുത്രിൽ ഇല്ലത്ത് ശ്രീ.കെ. മഹേശ്വരൻ നമ്പൂതിരി (80 വയസ്സ്) വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഇന്ന് രാവിലെ അന്തരിച്ചു. പെരുന്തിലേരി Aup സ്കൂളിൽ ദീർഘകാലം ഹിന്ദി അധ്യാപകൻ ആയിരുന്നു. മലപ്പട്ടം സഹകരണബാങ്ക് മുൻ ഡയറക്ടറും  നാടകസംവിധായകൻ, ഓട്ടൻതുള്ളൽ പരിശീലകൻ, കവി, ഗായകൻ എന്നീ നിലകളിൽ കലാരംഗത്തു നിറഞ്ഞു നിന്ന പ്രതിഭയായിരുന്നു. കലയുടെ നാടായ അഡൂരിന്റെ കലാഗുരുനാഥൻ ആയിരുന്നു. ഭാര്യ : സാവിത്രി അന്തർജ്ജനം, മക്കൾ: കെ. സരിത, കെ. രാജേഷ് (അധ്യാപകൻ, മയ്യിൽ ഗവ:ഹൈസ്കൂൾ). മരുമക്കൾ: ജയശങ്കർ (എയർപോർട്ട് മാനേജർ ചെന്നൈ), ആശ (അധ്യാപിക കാസർഗോഡ്) അന്ത്യദർശനം രാവിലെ മുതൽ അഡൂരിലെ സ്വഭവനത്തിൽ. സംസ്കാരം ഇന്ന് വൈകുന്നേരം 4 ന് അഡൂരിലെ സമുദായ ശ്മശാനത്തിൽ.

 



Post a Comment

0 Comments