ഇരിട്ടി: ഇത്തവണത്തെ ഓണാഘോഷ പരിപാടികളുമായി ബന്ധപെട്ടു ഇരിട്ടിയിലെ വിവിധ പരിപാടികളിൽ നിന്നും തന്നെ മാറ്റി നിർത്തിയത് അറിയാൻ കഴിഞ്ഞത്, താൻ പൊട്ടു വെക്കുന്നു എന്ന കാരണത്താലാണെന്നും, ചെറുപ്പം മുതലേ ഉള്ള ശീലമാണിതെന്നും അറേബ്യൻ വേൾഡ് റെക്കോർഡ് ജേതാവ് കൂടിയായ അനിൽ പുനർജനി പറഞ്ഞു. കലാകാരനെ അംഗീകരിക്കുവാനും, നാട്ടിലെ പ്രോഗ്രാമുകളിൽ പങ്കെടുപ്പിക്കുവാനും മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് കാണുമ്പോൾ വിഷമം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. IHS 97 സ്നേഹതീരത്ത് ഒരോണം 2k25 ഇരിട്ടി M2H ഓഡിറ്റോറിയത്തിൽ വച്ചു ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അനിൽ പുനർജനി. ജാതി, മത, രാഷ്ട്രീയ ചിന്തകൾക്ക് അതീതമായ സ്നേഹതീരം കൂട്ടായ്മ ഏറെ ശ്രദ്ധേയമാണെന്നും ചടങ്ങിലേക്ക് ക്ഷണിച്ചതിൽ ഏറെ സന്തോഷവും നന്ദിയും ഉണ്ടെന്നു അദ്ദേഹം പറഞ്ഞു.
സുവീഷ് ബാബു ഇരിട്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രവീൺ ചന്ദ്ര വാസു അധ്യക്ഷത വഹിച്ചു. നേർച്ചപ്പെട്ടി, മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി സിനിമ സംവിധായകൻ ബാബു ജോൺ ഇരിട്ടി, മാക്കൊട്ടൻ, മാജിക്ക് മൊമെന്റ് ഫിലിം ഡയറക്ടർ രാജീവൻ നടുവനാട് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ബിന്ദു ദിനേശൻ, ദീപ മനോഹർ എന്നിവർ വിശിഷ്ടാതിഥികൾക്ക് ഉപഹാരം സമർപ്പിച്ചു. ധനേഷ് കാനാടൻ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് ഇരിട്ടി ഹൈസ്കൂൾ 97 സ്നേഹതീരം ബാച്ചിന്റെ സ്നേഹതീരത്ത് ഒരോണം വിവിധ മത്സരങ്ങളോടെയും, കലാപരിപാടികളോടെയും ആഘോഷിച്ചു.
.png)




0 Comments