വിടി ബൽറാമിനെതിരെ പരോക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ. കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം തെറ്റായ പ്രവണതകൾ വെച്ചുപുലർത്തുന്നുവെന്നും ചില പുഴു കുത്തുകൾ ഉണ്ടെന്നും അവർ വൈകാതെ പുറത്താകുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കോൺഗ്രസ് നേതാക്കന്മാരുടെ ഡിജിറ്റൽ മീഡിയ വിഭാഗത്തിന്റെ നിയന്ത്രണം കോൺഗ്രസ് വൈകാതെ വീണ്ടെടുക്കും. ഡിജിറ്റൽ മീഡിയ വിഭാഗത്തിൽ നിന്നും പുറത്ത് പോകുന്ന നേതാക്കളാണ് പുഴുക്കുത്തുകൾ എന്നും മാധ്യമങ്ങളോടായി രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.




0 Comments