കേരളത്തിന്റെ ഭാവി വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന വിഷന്‍ 2031ന്റെ ഭാഗമായി ഭക്ഷ്യ പൊതുവിതരണവകുപ്പിന്റെ സെമിനാര്‍ ഒക്ടോബര്‍ 10ന് നടത്തുമെന്ന് മന്ത്രി ജി ആര്‍ അനില്‍. രാജ്യത്തിനാകെ മാതൃകയായ പൊതു വിതരണ സംവിധാനവും വിപണി ശൃംഖലയുമാണ് കേരളത്തില്‍ ഉള്ളത്. ഭക്ഷ്യ ഭദ്രത ഉറപ്പ് വരുത്താനും വിശപ്പ് രഹിതകേരളം സൃഷ്ടിക്കാനും ഈ സര്‍ക്കാരിന് കഴിഞ്ഞു. സപ്ലൈക്കോയുടെ 1600ലധികം വില്പനശാലകളിലൂടെ അവശ്യ സാധന ലഭ്യതയും വിലക്കുറവും ഉറപ്പ് വരുത്തുന്നുണ്ട്. നവകേരളം പോഷക ഭദ്രതയുടെ കേരളം കൂടി ആയിരിക്കണമെന്നും സപ്ലൈക്കോയുടെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന സന്ദര്‍ഭത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഒക്ടോബര്‍ 10ന് രാവിലെ 10 മുതല്‍ നിശാഗന്ധിയില്‍ നടക്കുന്ന സെമിനാര്‍ ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷത വഹിക്കും. വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം വകുപ്പിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന്, ‘ആഗോള ഭക്ഷ്യഭദ്രതാ ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. രണ്ട് മണി മുതല്‍ കനകക്കുന്ന് കൊട്ടാരം ഓഡിറ്റോറിയത്തില്‍ ‘ഭക്ഷ്യ ഭദ്രതയില്‍ നിന്നും പോഷക ഭദ്രതയിലേക്ക് ‘, ‘ഉപഭോക്തൃ മേഖല ചൂഷണ മുക്തം, സംതൃപ്തം’ വിഷയങ്ങളിലും പാനല്‍ ചര്‍ച്ചയുണ്ടാകും. വൈകിട്ട് നാലിന് പാനല്‍ റിപ്പോര്‍ട്ട് അവതരണം മന്ത്രി ജി ആര്‍ അനില്‍ നടത്തും. വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരും, പ്രതിനിധികളും സെമിനാറില്‍ പങ്കെടുക്കും.
.jpg)




Post a Comment