ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ശ്രീലാൽ പ്രകാശൻ, ഡോ ശ്രീകുമാർ ജെ, ശ്രീശൻ പ്രകാശൻ എന്നിവർ ചേർന്ന് നിർമിച്ച "മധുരമീ ജീവിതം"കഥാകൃത്തും എഴുത്തുകാരനുമായ "മാത്യു സ്‌കറിയ" യുടെ ആദ്യ സ്വതന്ത്ര സംവിധാനമാണ് ചിത്രീകരണം പൂർത്തിയായ "മധുരമീ ജീവിതം".നവംബറിൽ തീയേറ്ററുകളിൽ എത്തും.
സിദ്ദീഖ്, വിനയ പ്രസാദ്,ജോണി ആൻറണി, പൂജിത മേനോൻ, ദിനേശ് പണിക്കർ, റോയി സെബാസ്റ്റ്യൻ,ദിൽഷ പ്രസന്നൻ,
പ്രമോദ് വെളിയനാട്, ഗായത്രി സുരേഷ്, മെറീന മൈക്കിൾ, വിവേക് ശ്രീ, അൻസൽ പള്ളുരുത്തി തുടങ്ങിയ വൻ താരനിര യോടൊപ്പം ബേബി ദുർഗ എന്ന കൊച്ചു മിടുക്കി യും അഭിനയിക്കുന്ന ഒരു ഫീൽ ഗുഡ് മലയാള ചിത്രം ആണ്"മധുരമീ ജീവിതം".
മനുഷ്യ ജീവിതത്തിലെ ഒറ്റപ്പെടൽ ചിത്രം ചർച്ച ചെയ്യുന്നു.
റിട്ട:ബാങ്ക് മാനേജരായ ചന്ദുമേനോന്റെ ജീവിതത്തിലേക്ക്, മാധവിക്കുട്ടി എന്ന സ്കൂൾ ടീച്ചറുടെ കടന്നു വരവും അവരുടെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ സമകാലികമായി സിനിമ ചർച്ച ചെയ്യുന്നു. സ്നേഹത്തിന്റെ സംഗീതമാണ് "മധുരമീ ജീവിതം." ജീവിതത്തിന്റെ അവസാന അദ്ധ്യായത്തിലും ഒരു പുതിയ ജീവിത തുടക്കം സാധ്യമാണെന്ന് "മധുരമീ ജീവിതം"നമ്മെ പഠിപ്പിക്കുന്നു. അനന്തരാമൻ അനിലിന്റെ സംഗീതത്തിൽ പ്രശാന്തി ചൊവ്വര, സുനീഷ് സോമസുന്ദർ, മാത്യൂ സ്കറിയ, എന്നിവർ എഴുതിയ വരികൾ വൈക്കം വിജയലക്ഷ്മി, മധുബാലകൃഷ്ണൻ, ഹന്ന ഫാത്തിമ,വിഷ്ണു സുനിൽ. എന്നിവർ പാടുന്നു.
കഥ, തിരക്കഥ, സംഭാഷണം, നിർമാണം ശ്രീലാൽ പ്രകാശൻ. കോ പ്രൊഡ്യൂസർ. ഡോ. ശ്രീകുമാർ ജെ, ശ്രീശൻ പ്രകാശൻ. ഛായാഗ്രഹണം. കൃഷ്ണ പി.എസ്. സംഗീത സംവിധാനം അനന്തരാമൻ അനിൽ, എഡിറ്റർ. കപിൽ കൃഷ്ണ, നിർമ്മാണ നിയന്ത്രണം. ആൻ്റെണി ഏലൂർ. കലാസംവിധാനം. ശ്രീകുമാർ എൻ മേനോൻ, സഹസംവിധാനം. ദേവരാജ്, ചമയം. പട്ടണം ഷാ., വസ്ത്രാലങ്കാരം. നയന ശ്രീകാന്ത്, കളറിസ്റ്റ്. സുരേഷ് എസ് ആർ. സ്റ്റുഡിയോ. ഫുൾ സ്ക്രീൻ സിനിമാസ്. നിശ്ചല ഛായാഗ്രഹണം. രതീഷ് കർമ്മ. പബ്ലിസിറ്റി ഡിസൈൻ. ശ്രീകുമാർ എൻ മേനോൻ. വിതരണം. ഗുഡ് ഡേ മൂവീസ്. പി ആർ ഓ എംകെ ഷെജിൻ.
.jpg)





Post a Comment