തമിഴ്‌നാട് വാല്‍പ്പാറയില്‍ വീണ്ടും കാട്ടാന ആക്രമണം; മൂന്നു വയസുള്ള കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു


തമിഴ്‌നാട് വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ മൂന്നു വയസുള്ള കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. വാട്ടര്‍ഫാള്‍ എസ്റ്റേറ്റില്‍ കാടര്‍പ്പാറക്ക് സമീപമാണ് കാട്ടാന ആക്രമണം ഉണ്ടായത്. 55കാരി അസാല , കൊച്ചുമകള്‍ ഹേമാശ്രീ (3) എന്നിവരാണ് മരിച്ചത്. സംഭവ സമയം മറ്റു രണ്ടുപേര്‍ കൂടി വീടിന് അകത്തുണ്ടായിരുന്നു. ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വീടിന് നേരെ കാട്ടാനാക്രമണം ഉണ്ടായത്. വാതില്‍ തകര്‍ത്ത് അകത്തുകയറിയ കാട്ടാന ആദ്യം കുട്ടിയെ ചവിട്ടുകയും പിന്നീട് 55 കാരിയെ ആക്രമിക്കുകയും ആയിരുന്നു. വിവരം അറിഞ്ഞ് വനപാലകരെത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



Post a Comment

Previous Post Next Post

AD01