ചായ കുടിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. രാവിലെയും വൈകുന്നേരം ചായ കുടിക്കാതിരിക്കാൻ പലർക്കും കഴിയില്ല. പല സ്ഥലങ്ങളിലും പല തരത്തിലുള്ള ചായകൾ കാണാൻ സാധിക്കും. സ്ഥലം മാറുന്നത് അനുസരിച്ച് രുചിയിലും ആ മാറ്റം കാണാം. പാൽ ചായ, കട്ടൻ ചായ, ഇഞ്ചി ചായ, ഗ്രീൻ ടീ അങ്ങനെ നീളുന്നു ലിസ്റ്റ്. അതുപോലെ ചായയിൽ വൈവിധ്യങ്ങൾ കൊണ്ടുവരാൻ ഇഷ്ടപ്പെടുന്നവരുണ്ട്. പല തരത്തിൽ ചായക്ക് മേക്ക് ഓവർ കൊടുക്കുന്നവരുണ്ട്. ചിലതൊക്കെ കേട്ടാൽ ഇങ്ങനെയും ചായ ഉണ്ടോ എന്ന് പോലും നമ്മൾ ചിന്തിച്ചുപോകയും. അത്തരത്തിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ചായകൾ ഉണ്ട്. എന്നാൽ ഇന്ന് അങ്ങനെ ഒന്ന് ആയാലോ ? അതായത് പതിവിൽ നിന്നും വ്യത്യസ്തമായി. അങ്ങനെയെങ്കിൽ ഇന്ന് ഒരു പെെനാപ്പിൾ ചായ കുടിക്കാം അല്ലെ… വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ ഉള്ള റെസിപ്പി പറഞ്ഞു താരാട്ടീ
അവശ്യ ചേരുവകൾ
പെെനാപ്പിൾ – 2 കഷ്ണം
വെള്ളം – 5 കപ്പ്
ഇഞ്ചി – 1 കഷ്ണം
നാരങ്ങ നീര് – 1 ടീസ്പൂൺ
പഞ്ചസാര – മധുരത്തിന് ആവശ്യത്തിന്
പുതിനയില- 2 തണ്ട്
തയ്യാറാക്കുന്ന വിധം
ആദ്യം വെള്ളം തിളപ്പിക്കാനായി വയ്ക്കുക. ശേഷം തിളച്ച വെള്ളത്തിൽ പെെനാപ്പിൾ ഇടുക. ശേഷം അതിലേക്ക് ഇഞ്ചിയും നാരങ്ങ നീരും ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ഇനി ചേർക്കാം. നന്നായി തിളപ്പിച്ച ശേഷം വണ്ടി വയ്ക്കാം. ഇത് ചൂടോടെയും തണുപ്പിച്ചും കുടിക്കാൻ കഴിയും. തണുപ്പിച്ച് ആണെങ്കിൽ തണുത്ത ശേഷം ഐസ് ക്യൂബ് ചേർക്കുക. അതിനു ശേഷം കുടിക്കാം.
.jpg)
.jpg)


Post a Comment