മഴ നനയാതിരിക്കാൻ കയറി നിന്ന വീട്ടിൽ നിന്ന്‌ ഷോക്കേറ്റ്‌ ഗൃഹനാഥൻ മരിച്ചു

 



മഴനനയാതിരിക്കാൻ ഓടിക്കയറിയ വീട്ടിൽ നിന്നും ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യ അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്നിടമുത്തിൽ തെക്കേതിൽ ശശിധരൻ ഉണ്ണിത്താൻ (74) ആണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. ചൊവ്വ വൈകിട്ട്‌ ആണ്‌ അപകടം. ആൾ താമസമില്ലാതെ കിടന്ന വീടാണെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നില്ല. വീട്ടുടമ ഒരു വർഷത്തിനുമുമ്പ് മരിച്ചു പോയിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കളാണ് കറന്റ്‌ ചാർജ്ജ് അടച്ചു കൊണ്ടിരുന്നത്. അരമണിക്കൂർ മൃതദേഹം വീട്ടിൽ തന്നെ കിടന്നു. ഏഴംകുളം ഇലക്ട്രിസിറ്റി ഓഫീസിൽ നിന്ന് അസിസ്റ്റന്റ്‌ എൻജിനീയർ എത്തി ഫീഡർ ഓഫ് ചെയ്താണ് മൃതദേഹം മാറ്റിയത്. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



Post a Comment

أحدث أقدم

AD01