ഇരിട്ടി പഴയ പാലത്തിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം



ഇരിട്ടി: ബംഗലുരുവിൽ നിന്ന് ഇരിട്ടി വഴി പയ്യന്നൂരിലേക്കു പോവുകയായിരുന്ന
കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് നിയന്ത്രണം വിട്ട് ഇരിട്ടി പഴയപാലത്തിൻ്റെ കൈവരിയിലിടിച്ചു കയറി ഏഴോളം പേർക്ക് പരുക്ക്. ഇന്നു പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം.
ബംഗലുരുവിൽ നിന്നും വന്ന ബസ് ഇരിട്ടി പഴയ ബസ് സ്റ്റാൻ്റിൽ ആളെയിറക്കിയ ശേഷം തിരിച്ച് 
പയ്യന്നൂരിലേക്കുള്ള യാത്രക്കാരുമായി പുറപ്പെട്ടപ്പോഴായിരുന്നു അപകടം.ഇരിട്ടി പഴയപാലത്തിൽ പ്രവേശിക്കു മുൻപേ ബസ്സിൻ്റെ മുൻവശത്തെ ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ ബസ് പാലത്തിൻ്റെ കൈവരിയിലിടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ ബസിൻ്റെ മുൻഭാഗം പൂർണമായുംതകർന്ന നിലയിലാണ് അപകടത്തിൽ ബസ് കണ്ടക്ടർ ചെറുപുഴ സ്വദേശി ടി.ജെ മാത്യൂസ് കുട്ടി (52), ഡ്രൈവർ പയ്യന്നൂർ സ്വദേശി കെ.ബിജു (42), ബസ് യാത്രികരായ എം എസ് ബർണ്ണാഡ് (21) മാലോത്ത്, രോഹിത് (4) ബംഗലുരു), ആൻസി ആൻ്റണി (48) ആലക്കോട്, അമൽ ഫ്രാൻസിസ് (21) രയരോത്ത് എന്നിവർക്കാണ് പരുക്കേറ്റത് ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .



Post a Comment

أحدث أقدم

AD01