കുന്നോത്തുപറമ്പ് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് സ്പീക്കർ ശിലാസ്ഥാപനം നടത്തി


ഗ്രാമപഞ്ചായത്തുകൾ പൊതുജന സൗഹൃദ ഇടമാകണമെന്ന്  പറഞ്ഞു. കുന്നോത്തുപറമ്പ് പഞ്ചായത്തിൽ പുതുതായി നിർമ്മിക്കുന്ന പഞ്ചായത്ത് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ നിർവഹിച്ചു.  ജനങ്ങളുടെ പ്രശ്നങ്ങൾ പഞ്ചായത്ത് അധികൃതരെ അറിയിക്കാൻ പൊതുജന സൗഹൃദത്തിലുള്ള ഒരു മീറ്റിംഗ് ഹാൾ കൂടി നിർമാണത്തിൽ  ഉൾപ്പെടുത്തണമെന്ന് സ്പീക്കർ പറഞ്ഞു. പാറാട് ടൗണിൽ നടന്ന പരിപാടിയിൽ കെ.പി മോഹനൻ എം എൽഎ അധ്യക്ഷനായി. പാറാട് പാനൂർ റോഡിൽ നിലവിലെ പഞ്ചായത്ത് ഓഫീസിന് സമീപം 36 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ 24.5  സെന്റ് ഭൂമിയിലാണ് കെട്ടിടം പണിയുന്നത്. കൺവീനർ എൻ അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ഷീല, കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ലത, ജില്ലാപഞ്ചായത്ത് അംഗം ഉഷ രയരോത്ത്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സ‌ൺ വി.പി ശാന്ത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാദിഖ് പാറാട്, ചന്ദ്രിക പതിയന്റവിട, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺമാരായ എൻ.പി അനിത, പി.കെ മുഹമ്മദലി, പി മഹിജ, പഞ്ചായത്തംഗം ഫൈസൽ കുലോത്ത്, പഞ്ചായത്ത് സെക്രട്ടറി എൻ.കെ സാഗർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കരുവാങ്കണ്ടി ബാലൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ഇ കുഞ്ഞബ്ദുള്ള, പി ദിനേശൻ, കെ.പി രാമചന്ദ്രൻ മാസ്റ്റർ, ടി.പി അബൂബക്കർ, കെ.സി വിഷ്ണു‌, കെ മുകുന്ദൻ മാസ്റ്റർ, വി.പി അബൂബക്കർ, മൊയ്‌തു പത്തായത്തിൽ എന്നിവർ സംസാരിച്ചു.



Post a Comment

Previous Post Next Post

AD01