രാഹുൽ മാങ്കൂട്ടത്തിലിനെ രഹസ്യമായി പരിപാടികളിൽ എത്തിക്കാൻ ഷാഫി വിഭാഗത്തിന്റെ തീരുമാനം. പാലക്കാട് മണ്ഡലത്തിൽ ഷാഫി ഗ്രൂപ്പിന് സ്വാധീനമുള്ള മേഖലകളിലാണ് രാഹുലിനെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നത്. അതേസമയം രാഹുലിനെ രഹസ്യമായി പൊതു പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിൽ കോൺഗ്രസിലെ ഒരുവിഭാഗത്തിന് അതൃപ്തി.
ലൈംഗിക പീഡനം ആരോപണങ്ങളെ തുടർന്ന് പാർട്ടി സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമായി. ഷാഫി ഗ്രൂപ്പിന് സ്വാധീനമുള്ള കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിലും കോൺഗ്രസ് വിജയിച്ച നഗരസഭാ വാർഡുകളിലെയും പരിപാടികളിലുമാണ് രാഹുൽ പങ്കെടുക്കുക. പാലക്കാട് നഗരസഭയിലെ 36-ാം വാർഡിലെ കുടുംബശ്രീ വാർഷിക പരിപാടിയിൽ രാഹുലിനെ രഹസ്യമായി എത്തിച്ചിരുന്നു. പോസ്റ്ററുകളോ, പ്രചരണമോ നൽകാതെ ആദ്യഘട്ടത്തിൽ പരിപാടികളിൽ പങ്കെടുപ്പിക്കാനാണ് ഷാഫിപക്ഷത്തിൻ്റെ തീരുമാനം. നേരത്തെ ഗ്രൂപ്പ് യോഗത്തിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ പേരാമ്പ്രയിൽ നടന്ന ആക്രമണം രാഹുലിനെ സജീവമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്. കോഴിക്കോട് ആശുപത്രിയിൽ ഷാഫിയെ സന്ദർശിച്ചതും മാധ്യമങ്ങളോട് പ്രതികരിച്ചതും ഗ്രൂപ്പ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. കോൺഗ്രസ് പ്രവർത്തകർക്കിടയിൽ സ്വീകാര്യത ഉണ്ടാക്കിയെടുക്കുക എന്നതാണ് ലക്ഷ്യം. രാഹുലിനെ രഹസ്യമായി പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.
.jpg)




Post a Comment