കണ്ണൂര്‍: അയ്യപ്പ സംഗമം നടത്തുകയും അതേ സമയം ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടത്തുന്നതിന് കൂട്ട് നില്‍ക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയുമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം കെ. സുധാകരന്‍ എം പി പറഞ്ഞു. ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയ്ക്കും വിശ്വാസവഞ്ചനക്കും എതിരെ കെ പി സി സിയുടെ നേതൃത്വത്തില്‍ കെ മുരളീധരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രക്ക് കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവ വിശ്വാസികള്‍ അയ്യപ്പന് സമര്‍പ്പിച്ച സ്വര്‍ണ്ണവും പണവും എല്ലാം കട്ട് കൊണ്ട് പോയിരിക്കുന്നു. ദൈവത്തില്‍ വിശ്വാസം ഇല്ലായെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ദൈവവിശ്വാസിയായത് അവിടങ്ങളിലെ പണവുംമറ്റും മോഷ്ടിക്കാനാണ്. അയ്യപ്പഭക്തനാണെന്ന് വരുത്തി തീര്‍ക്കാന്‍ അയ്യപ്പ സംഗമം നടത്തുന്നതിന് നേതൃത്വം കൊടുത്ത് ദീവസങ്ങള്‍ക്കകമാണ് അയ്യപ്പന്റെ മുതല്‍ കട്ട് കൊണ്ടുപോയകാര്യം പുറത്തറിഞ്ഞതെന്ന് സുധാകരന്‍ പറഞ്ഞു. കെപിസിസിയുടെ നേതൃത്വത്തില്‍ നടത്തുന്ന വിശ്വാസ സംരക്ഷണ യാത്ര കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എല്ലാ കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ് ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസെന്നും സുധാകരന്‍ പറഞ്ഞു.ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജാഥാലീഡര്‍ കെ മുരളീധരന്‍, വൈസ് ക്യാപ്റ്റന്‍ അഡ്വ. ടി സിദ്ദിഖ് എം എല്‍എ,അഡ്വ. പി എം നിയാസ് ബാലകൃഷ്ണന്‍ പെരിയ, ഡിസിസി വൈസ് പ്രസിഡന്റ് വി വി പുരുഷോത്തമന്‍, അഡ്വ. റഷീദ് കവ്വായി എന്നിവര്‍ സംസാരിച്ചു. നേതാക്കളായ പ്രൊഫ. എ ഡി മുസ്തഫ ,വി എ നാരായണന്‍, അഡ്വ. സോണി സെബാസ്റ്റ്യന്‍, പി ടി മാത്യു ,സജീവ് മാറോളി,അഡ്വ. ടി ഒ മോഹനന്‍,കെ പ്രമോദ്, സി എ അജീർ ,റിജില്‍മാക്കുറ്റി ദിനേശന്‍ പെരുമണ്ണ, എം പി ഉണ്ണികൃഷ്ണന്‍,മുഹമ്മദ് ബ്ലാത്തൂർ,ഷമാ മുഹമ്മദ്, ,സുമ ബാലകൃഷ്ണൻ ,ജോസ് ജോർജ്ജ് പ്ലാന്തോട്ടം , മധു എരമം തുടങ്ങിയവര്‍ സംബന്ധിച്ചു.
.jpg)




إرسال تعليق