സൈനു ചാവക്കാടന്റെ രഘുറാം പുരോഗമിക്കുന്നു.


സൈനു ചാവക്കാടൻ തമിഴിലും, മലയാളത്തിലുമായി ഒരുക്കുന്ന രഘുറാം എന്ന ചിത്രത്തിന്റെ ചിത്രീകരണം, കർണാടക, ഭൂതത്താൻകെട്ട്, വയനാട് എന്നിവിടങ്ങിലായി ചിത്രീകരണം പുരോഗമിക്കുന്നു.സെലസ്റ്റ്യ പ്രൊഡക്ഷന്റെ ബാനറിൽ ക്യാപ്റ്റൻ വിനോദ്  നിർമ്മിക്കുന്ന ഈ ചിത്രം,വ്യത്യസ്തമായ ആക്ഷൻ ത്രില്ലർ ചിത്രമാണ്.മലയാളത്തിലെ മികച്ച സംഘട്ടന സംവിധായകരായ, അഷ്റഫ് ഗുരുക്കൾ, ഡ്രാഗൺ ജിറോഷ് എന്നിവരെ അണിനിരത്തി വ്യത്യസ്തമായ അക്ഷൻ രംഗങ്ങളാണ് സംവിധായകൻ ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലെ ആദ്യ ആക്ഷൻ ഹീറോ ആയ ജയന്റെ മകൻ മുരളി ജയൻ ഒരു പ്രധാന ആഷൻ രംഗത്ത് ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ട് എന്നതും ഒരു പ്രത്യേകതയാണ്.


കഥ, തിരക്കഥ, സംഭാഷണം -   സുധിർ സി.ചാക്കനാട്ട്, സംഘട്ടനം - ഡ്രാഗൺ ജിറോഷും, അഷ്‌റഫ്‌ ഗുരുക്കൾ, കോ. പ്രൊഡ്യൂസർ - ബോണി ഹസ്സനാർ, വിനിതരമേഷ്,സഹനിർമാണം- ഗ്ലോബൽ വെൻച്ചർസ്,സി.കെ. ഡി.എൻ കബനി, ഛായാഗ്രഹണം - രഞ്ജിത്ത് പുന്നപ്ര, ചന്ദ്രു മേപ്പയൂർ, ഗാന രചന -അജു സാജൻ, സംഗീത സംവിധാനം -സായ് ബാലൻ, ക്രീയേറ്റീവ് ഡയറക്ടർ - ഹരി ജി നായർ, ആർട്ട്‌ ഡയറക്ടർ -ഷെരിഫ്‌ സി.കെ, മേക്കപ്പ് - പ്രബീഷ് കാലിക്കറ്റ്‌, സുബ്രു താനൂർ, അസോസിയേറ്റ് ഡയറക്ടർ - ലാറ ടൗളറ്റ്, അനീഷ്‌ റൂബി, സ്റ്റിൽസ് - പ്രശാന്ത്  ഐ ഐഡിയ, സ്റ്റുഡിയോസ് -ഹൈ സ്റ്റുഡിയോസ്, സൗണ്ട് -ബ്രുവറി, വി.എഫ്. എക്സ്-ഡ്രീമി ഡിജിറ്റൽ എഫ്.എക്സ്,


പ്രൊഡക്ഷൻ കൺട്രോളർ - സജിത്ത് തിക്കോടി, ഫോക്കസ് പുള്ളർ -ജോയ് വെള്ളത്തുവൽ,നൃത്ത സംവിധാനം-സ്നേഹ ചന്ദ്രൻ, സഹ സംവിധാനം -ഗൗതം ശരത്, ശരത് കാപ്പാട്, പി.ആർ.ഒ - അയ്മനം സാജൻ. തമിഴ് നടൻ ആദിഷ് ബാല, ആദിശ്വമോഹൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, സമ്പത്ത് റാം, രമ്യ പണിക്കർ, ചാർമ്മിള, അരവിന്ദ് വിനോദ് എന്നിവർ അഭിനയിക്കുന്നു.



Post a Comment

Previous Post Next Post

AD01