ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; സണ്ണി മാളിയേക്കല്‍ പ്രസിഡന്റ്; സാം മാത്യു സെക്രട്ടറി

 



ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സണ്ണി മാളിയേക്കലിന്റെ പ്രസിഡന്റായും ഡോ. അഞ്ജു ബിജിലിയെ വൈസ് പ്രസിഡന്റായും സാം മാത്യുവിനെ സെക്രട്ടറിയായും അനശ്വര്‍ മാമ്പിള്ളിയെ ജോയിന്റ് സെക്രട്ടറിയാ3യും തിരഞ്ഞെടുത്തു. ബെന്നി ജോണ്‍ പുതിയ ട്രഷററും തോമസ് ചിറമേല്‍ പുതിയ ജോയിന്റ് ട്രഷററുമാണ്. ഒക്ടോബര്‍ 8 ബുധനാഴ്ച വൈകീട്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി പി ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.ബിജിലി ജോര്‍ജ്(ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്, ചെയര്‍മാന്‍) ,പി.പി. ചെറിയാന്‍ ,സിജു. വി ജോര്‍ജ്, രാജു തരകന്‍, റ്റി.സി ചാക്കോ, പ്രസാദ് തീയോടിക്കല്‍ എന്നിവരെ ഡയറക്ടേഴ്‌സ് ബോര്‍ഡ് അംഗങ്ങളായും ഐകകണ്‌ഠേന തിരഞ്ഞെടുത്തു.സാഹിത്യകാരനും മാധ്യമ പ്രവര്‍ത്തകനുമായ എബ്രഹാം തെക്കേ മുറിയുടെ നേതൃത്വത്തില്‍ 2006-ലാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് സംഘടന രൂപീകരിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ മാധ്യമ പ്രവര്‍ത്തനത്തോടൊപ്പം സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും സജീവമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്, ചെയര്‍മാന്‍ ബിജിലി ജോര്‍ജ്പറഞ്ഞു. പുതിയ നേതൃത്വത്തിന് എല്ലാ പിന്തുണയും സഹായ സഹകരണവും ആശംസകളും നല്‍കുന്നതായും യോഗത്തില്‍ റ്റി.സി ചാക്കോ പറഞ്ഞു.



Post a Comment

Previous Post Next Post

AD01