മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റിന്റെ ഹൈദരാബാദ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. ശേഷം മമ്മൂട്ടി ദുബായിലെത്തി. പാട്രിയറ്റിന്റെ അടുത്ത ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യാന്‍ മമ്മൂക്ക ഇംഗ്ലണ്ടിലെത്തും. ദുബായില്‍ നിന്നുമാണ് ഇംഗ്ലണ്ടിലേക്ക് പോകുക.
എന്നാല്‍ ഇംഗ്ലണ്ട് ഷെഡ്യൂളിന്റെ ഡേറ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇംഗ്ലണ്ട് ഷെഡ്യൂളിന്റെ ഡേറ്റ് ഉടന്‍ തീരുമാനമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക.
മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര, രേവതി, ദര്‍ശന രാജേന്ദ്രന്‍, ഗ്രേസ് ആന്റണി തുടങ്ങിയ വലിയ ഒരു താരനിര തന്നെ പാട്രിയറ്റില്‍ അണിനിരക്കുന്നുണ്ട്. മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും കാലങ്ങൾക്ക് ശേഷം ഒരുമിച്ച് എത്തുന്ന മഹേഷ് നാരായണൻ ചിത്രം കൂടിയാണ് പാട്രിയറ്റ്. വമ്പൻ കാൻവാസില്‍ ഒരുങ്ങുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പാണ് എല്ലാ ആരാധകരും.
.jpg)



إرسال تعليق