രണ്ടാം ഇന്നിങ്‌സിലും വിന്‍ഡീസിന്റെ തകര്‍ച്ച തുടങ്ങി; കുല്‍ദീപ്- ജഡ്ഡു ബാറ്റണ്‍ ഏറ്റെടുത്ത് സിറാജും വാഷിങ്ടണും


ഫോളോ ഓണ്‍ വഴങ്ങിയ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിങ്‌സിലും തകരുന്നു. 35 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് ആണ് നഷ്ടപ്പെട്ടത്. ആദ്യ ഇന്നിങ്‌സില്‍ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയുമാണ് കരീബിയന്‍സിനെ തീര്‍ത്തതെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ മുഹമ്മദ് സിറാജും വാഷിങ്ടണ്‍ സുന്ദറുമാണ് വിക്കറ്റ് വേട്ട തുടങ്ങിയത്.

ടാഗെനരെയ്ന്‍ ചന്ദര്‍പോളും അലിക് അതാനാസെയുമാണ് പുറത്തായത്. ചന്ദര്‍പോള്‍ പത്തും അതാനാസെ ഏഴും റണ്‍സാണ് എടുത്തത്. ഓപണര്‍ ജോണ്‍ കാംബെല്‍ ക്രീസിലുണ്ട്. അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവ് ആണ് മൂന്നാം ദിനം വിന്‍ഡീസിന്റെ ആദ്യ ഇന്നിങ്‌സില്‍ കനത്ത പ്രഹരം ഏല്‍പിച്ചത്. 26.5 ഓവറില്‍ 82 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം അഞ്ച് വിക്കറ്റ് കൊയ്തത്. രവീന്ദ്ര ജഡേജ രണ്ടാം ദിനം മൂന്ന് വിക്കറ്റെടുത്തിരുന്നു. ജസ്പ്രീത് ബുമ്രക്കും സിറാജിനും ഒന്ന് വീതം വിക്കറ്റുണ്ട്. 248 റണ്‍സിനാണ് വിന്‍ഡീസ് ആദ്യ ഇന്നിങ്‌സില്‍ പുറത്തായത്. ഇന്ത്യ ആദ്യ ഇന്നിങ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു.



Post a Comment

Previous Post Next Post

AD01