ശബരിമല സ്വർണ്ണ കവർച്ച കേസ്; പ്രത്യേക അന്വേഷണസംഘം പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി


ശബരിമല സ്വർണ്ണ കവർച്ച കേസിൽ പ്രത്യേക അന്വേഷണസംഘം പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. നിലവിലെ അന്വേഷണ പുരോഗതി വിലയിരുത്തിയ സംഘം തുടർനടപടികൾക്കും രൂപം നൽകി. അടുത്ത ഘട്ടം എന്ന നിലയിൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങൾ കട്ടളപ്പാളികൾ എന്നിവ പ്രതികൾ കൊണ്ടുപോയ വഴിയെ സഞ്ചരിച്ചാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയത്. ഇതിന്റെ ഭാഗമായി ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ നടത്തിയ പരിശോധനയിൽ ദുരൂഹ ഇടപാടുകൾ അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. അടുത്തഘട്ടം എന്ന നിലയിൽ പ്രതികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനാണ് എസ് ഐ ടി നീക്കം. തുടർന്നാകും അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാവുക. ഉണ്ണികൃഷ്ണൻ പോറ്റിയിലുള്ള നിരീക്ഷണവും ശക്തിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഉണ്ണികൃഷ്ണൻ പോറ്റി യുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യം ശബരിമലയിൽ നിന്നും ബാംഗ്ലൂരിൽ എത്തിച്ച സ്വർണ്ണ പാളി കൂടുതൽ ദിവസവും സൂക്ഷിച്ചത് ഹൈദരാബാദിലെ നാഗേഷിന്റെ വീട്ടിലാണ് എന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

നാഗേഷിനെ കേന്ദ്രീകരിച്ചും സ്മാർട്ട് ക്രിയേഷൻസ് സി ഇ ഒ യെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. സ്മാർട്ട് ക്രിയേഷൻസിന്റെ സിഇഒയുടെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ സ്ഥാപനവും പരിശോധിക്കും. സ്മാർട്ട് ക്രിയേഷൻസിന്റെ ഇടപാടുകളിൽ ദുരൂഹത സംശയിക്കുന്ന അന്വേഷണസംഘം സ്ഥാപന അധികാരികളെയും പ്രതിചേർക്കുന്നത് പരിശോധിക്കും. ഇതിനുശേഷമാകും ദേവസ്വം ഉദ്യോഗസ്ഥരിലേക്ക് എസ് ഐ ടി കടക്കുക.



Post a Comment

أحدث أقدم

AD01