ശ്രീകണ്ഠപുരം: സഹോദയ സ്കൂൾ കോംപ്ലക്സ് സിന്റെ നേതൃത്വത്തിൽ നടക്കുന്ന ഒന്നാമത് സിബിഎസ്ഇ കണ്ണൂർ ജില്ലാ കലോത്സവം ആവേശകരമായ ഉദ്ഘാടനത്തോടെ ആരംഭിച്ചു. മൂന്ന് ദിനങ്ങളിലായി മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് നടക്കുന്ന കലാമേള പ്രശസ്ത സിനിമാതാരം ശ്രീ ഗിന്നസ് പക്രു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. 16ഓളം സ്റ്റേജുകളിലായി നടക്കുന്ന പരിപാടിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നായി ഈ മേഖലയിൽ പങ്കെടുക്കുന്നുണ്ട്.
കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ പ്രസിഡണ്ട് ശ്രീ കെ പി സുബൈറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനയോഗത്തിന് മേരിഗിരി സ്കൂൾ പ്രിൻസിപ്പൽ ഡോ: റജി സ്കറിയ സ്വാഗതം പറഞ്ഞു. ഒരു കലോത്സവങ്ങളും ജീവിതത്തിലെ പ്രതിസന്ധികൾ മറികടക്കാനുള്ള ഊർജ്ജം നൽകുന്നതായിരിക്കണം കൂടാതെ സമൂഹത്തിൽ നല്ല ചലനങ്ങൾ സൃഷ്ടിക്കാൻ ഓരോ കലാകാരനും കലാകാരിക്കും കഴിയണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ശ്രീ ഗിന്നസ് പക്രു ഓർമിപ്പിച്ചു. ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോക്ടർ കെ വി ഫിലോമിന,സ്കൂൾ മാനേജർ ബ്രദർ ജോണി ജോസഫ് സി എസ് ടി കണ്ണൂർ സഹോദയ ജനറൽ സെക്രട്ടറി മിസ്റ്റർ ടി. പി സുരേഷ് പൊതുവാൾ പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജു സേവിയർ മേരിഗിരി പി.ടി.എ പ്രസിഡന്റ് ഡോക്ടർ മനു ജോസഫ് വാഴപ്പള്ളി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാരും, സഹോദയ എക്സികുട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു. മേരിഗിരി സ്കൂൾ വൈസ് പ്രിൻസിപ്പലും കലോത്സവത്തിന്റെ ജോയിൻ കൺവീനറുമായ പ്രദ്യുമ്നൻ പി. പി നന്ദി പ്രകാശിപ്പിച്ചു.
.jpg)



Post a Comment