നവം: ഒന്ന് മുതൽസംസ്ഥാനത്തെ റേഷൻകടകൾ അടച്ചിടും:എ കെ ആർ ആർ ഡി എ



കണ്ണൂർ: സർക്കാറിന്റെ വാഗ്ദാന ലംഘനത്തിൽ പ്രതിഷേധിച്ച് കേരളപ്പിറവി ദിനമായ നവം:ഒന്ന് മുതൽ സംസ്ഥാനത്തെ മുഴുവൻ റേഷൻ വ്യാപാരികളും റേഷൻ കടകൾ അടച്ചിട്ട് അനിശ്ചിത കാല സമരം ആരംഭിക്കുമെന്നും ഇതിന്റെ മുന്നോടിയായി ഒക്ടോബർ 7 ന് കാലത്ത് 11 മണിക്ക് നിയമസഭാ മാർച്ച് നടത്താനും കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമിതി യോഗം തീരുമാനിച്ചതായി  ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് എത്രയുംപെട്ടെന്ന്നടപ്പിലാക്കുമെന്ന് ചർച്ചകളിലും പരസ്യ പ്രസ്ഥാപനകളിലും പ്രഖ്യാപനമുണ്ടായെങ്കിലുംഒരുനടപടിയുമുണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കമ്മീഷൻ റിപ്പോർട്ട് പോലും നടപ്പാക്കീട്ടില്ല. മാത്രമല്ല

 കെ ഡി പി ഡി എസ് , ക്ഷേമനിധി എന്നീ വിഷയങ്ങളിലും നിരവധി ചർച്ച നടത്തി റേഷൻ വ്യാപാരികളെ മോഹിപ്പിച്ച് വാഗ്ദാനങ്ങൾ നൽകുകയും ഒന്നും തന്നെ നടപ്പിലാക്കുകയും ചെയ്തിട്ടുമില്ല. സംസ്ഥാനത്തെ എല്ലാവിഭാഗങ്ങളേയും സർക്കാർ ചേർത്ത് പിടിക്കുകയും ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുമ്പോൾ കേരളത്തിലെ 95 ലക്ഷം കുടുംബങ്ങൾക്ക് ഉത്സവ കാലങ്ങളിലുംമറ്റും സർക്കാർ പ്രഖ്യാപിക്കുന്ന പല സൗജന്യങ്ങളും സമയബന്ധിതമായി പരാതികളില്ലാതെ വിതരണം ചെയ്യുന്ന റേഷൻ വ്യാപാരികൾ മാത്രം അവഗണിക്കപ്പെടുകയാണ്. ക്ഷേമനിധി ആനുകൂല്യങ്ങളൊ ,ഉത്സവ ആനുകൂല്യങ്ങളാ തങ്ങൾക്ക് മാത്രം ലഭിക്കുന്നില്ല. ഇതിനു പുറമേയാണ് ഉദ്യോഗസ്ഥപീഡനം. ഇവരുടെ പീഡനം കാരണം വ്യാപാരികൾക്ക് കലാകാലങ്ങളിൽ വേണ്ട പരിരക്ഷ ലഭിന്നില്ല. മാത്രമല്ല പുതിയ പുതിയ ഉത്തരവുകൾ ഇറക്കി വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് നിലനില്പിനായി ഒക്ടോബർ ഏഴിന് നിയമാസഭാ മാർച്ചും പ്രശ്നപരിഹാരമായില്ലെങ്കിൽ നവം:ഒന്ന് മുതൽ താലൂക്ക് കേന്ദ്രങ്ങളിൽ അനിശ്ചിത കാല സമരത്തിനും നിർബ്ബദ്ധിതരാവുന്നതെന്ന് ഓൾ കേരള റീട്ടയ്ൽറേഷൻ ഡീലേർസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് തങ്കച്ചൻ പാമ്പക്കൽ , സിക്രട്ടറി ഇ പി രത്നാകരൻ എന്നിവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസ്ഥാനവൈ: പ്രസിഡണ്ട് കെ പവിത്രൻ, സംസ്ഥാന ജോ: സിക്രട്ടി കെ ഡി നാരായണൻ എന്നിവരും പങ്കെടുത്തു.



Post a Comment

أحدث أقدم

AD01