ബാലുശ്ശേരിയില്‍ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു: ഏ‍ഴ് പേര്‍ കസ്റ്റഡിയില്‍


ബാലുശ്ശേരി എകരുൽലെ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഏ‍ഴ് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ജാർഖണ്ഡ് സ്വദേശികളായ ഏഴു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ജാർഖണ്ഡ് സ്വദേശി പരമേശ്വർ ആണ് ഇന്നലെ രാത്രി പത്തേമുക്കാലോടെ കുത്തേറ്റ് മരിച്ചത്. കൂടെ താമസിക്കുന്നവരും തൊട്ടടുത്ത മുറിയിൽ താമസിക്കുന്നവരുമാണ് പ്രതി പട്ടികയിലുള്ളത്. ഇവർ ബാലുശ്ശേരി പൊലീസിൻ്റെ കസ്റ്റഡിയിൽ തുടരുകയാണ്.



Post a Comment

Previous Post Next Post

AD01