കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിലെ ഭൂദാനം പട്ടയ പ്രശ്നം അടിയന്തിരമായി പരിഹരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ഭൂദാനം പ്രദേശത്തെ പട്ടയവുമായി ബന്ധപ്പെട്ട് എം വിജിൻ എം എൽ എ യുടെ നേതൃത്വത്തിൽ നിയമസഭ ഓഫീസിൽ മന്ത്രിയെ സന്ദർശിച്ച് വിഷയങ്ങൾ അവതരിപ്പിക്കുകയും നിവേദനം നൽകുകയും ചെയ്തു. അനുകൂലമായ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി. എം എൽ എ യോടൊപ്പം ഇ പി ബാലൻ, കെ. സുമിത്രൻ, വി വി സന്തോഷ് മാസ്റ്റർ, സി ഷൈജു എന്നിവരും ഉണ്ടായിരുന്നു.
കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിലെ ഭൂദാനം പട്ടയ പ്രശ്നം പരിഹരിക്കും: മന്ത്രി കെ രാജൻ
WE ONE KERALA
0
.jpg)




Post a Comment