കേന്ദ്രസർക്കാറിന്റെയും എയർ ഇന്ത്യയുടെയും പ്രവാസി ദ്രോഹ നടപടികൾക്കെതിരെ നിവേദനം നൽകി

 



കണ്ണൂർ:കേന്ദ്രസർക്കാറിന്റെയും എയർ ഇന്ത്യയുടെയും പ്രവാസി ദ്രോഹ നടപടികൾക്കെതിരെഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗ്ലോബൽ കെഎംസിസി ജില്ലാ പ്രസിഡണ്ട് ടി പി അബ്ബാസ്ഹാജി കേരളത്തിൽ നിന്നുള്ള 3 മുസ്ലിം ലീഗ് എംപിമാർക്കും ,മലബാറിൽ നിന്നുള്ള മറ്റ് ലോകസഭ , രാജ്യസഭ എംപിമാർക്കും നിവേദനം നൽകി. ശൈത്യകാല ഷെഡ്യൂളിൽ കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന സർവീസുകൾ വെട്ടിച്ചുരുക്കിയത് മൂലം മലബാറിൽ നിന്നുള്ള ഗൾഫ് യാത്രക്കാരാണ്ഏറെ യാത്രാ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരിക എന്നും നിവേദനത്തിൽ എടുത്തു പറഞ്ഞിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട് .വിമാനത്താവളങ്ങളോട് കേന്ദ്ര ഗവൺമെൻറ് കാണിക്കുന്ന അവഗണനയെക്കുറിച്ചും, കണ്ണൂർ വിമാനത്താവളത്തിന് പോയിൻറ് ഓഫ് കോൾ പദവി അനുവദികാത്തത് സംബന്ധിച്ചുംനിവേദനത്തിൽചൂണ്ടിക്കാട്ടിയിട്ടുണ്ട്.കണ്ണൂർഎംപി,കെ.സുധാകരൻ,കാസർകോട് എംപിരാജ്മോഹൻഉണ്ണിത്താൻ എന്നിവർക്ക് നേരിട്ടും .പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള മറ്റ് എംപിമാർക്ക് ഇ-മെയിൽ വഴിയുമാണ് നിവേദനം അയച്ചിട്ടുള്ളത്.





Post a Comment

Previous Post Next Post

AD01