ശബരിമല സ്ത്രീ പ്രവേശന വിവാദത്തിൽ എൻ കെ പ്രേമചന്ദ്രൻ്റെ വാദങ്ങൾ പരസ്പര വിരുദ്ധം. പന്തളം യുഡിഎഫ് യോഗത്തിൽ പറഞ്ഞതും കൊല്ലത്തെ വാര്‍ത്താസമ്മേളനത്തിലുമാണ് പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥര്‍ പൊറോട്ടയും ബീഫും നല്‍കിയതിന് ശേഷമാണ് അവരെ മല ചവിട്ടാൻ അനുവദിച്ചതെന്നായിരുന്നു പ്രസ്താവന. പന്തളത്തെ യുഡിഎഫ് യോഗത്തിൽ പറഞ്ഞത് രഹ്നാ ഫാത്തിമയേയും ബിന്ദു അമ്മിണിയേയും പാലാ ഗസ്റ്റ് ഹൗസിൽ എത്തിച്ച് ബീഫും പൊറോട്ടയും വാങ്ങി നൽകി എന്നായിരുന്നു. അതേസമയം, ഇന്നലെ കൊല്ലത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് ബിന്ദു അമ്മിണിയേയും കനക ദുർഗ്ഗയേയും കോട്ടയം പൊലീസ് ക്ലബിൽ എത്തിച്ച് ബീഫും പൊറോട്ടയും വാങ്ങി നൽകി എന്നാക്കി. പന്തളത്തെ പ്രസംഗത്തിലെ രഹ്നാ ഫാത്തിമയും മാറി പാലാ ഗസ്റ്റ് ഹൗസും കൊല്ലത്തെ വാർത്താ സമ്മേളനത്തിൽ എൻ കെ പ്രേമചന്ദ്രൻ മാറ്റി പറഞ്ഞ് സ്വയം വിവാദത്തിൽ കുടുങ്ങി. രഹ്നയ്ക്ക് പകരം കനക ദുർഗ്ഗ, പാലാ ഗസ്റ്റ് ഹൗസിന് പകരം കോട്ടയം പൊലീസ് ക്ലബ്ബെന്നാക്കി.

.jpg)

Post a Comment