വിശാഖപട്ടണത്തെ വൈകിട്ടുള്ള മഞ്ഞുവീഴ്ച മുതലെടുക്കാന്‍ വനിതാ ലോകകപ്പിൽ ഓസ്‌ട്രേലിയന്‍ വനിതാ ടീം ക്യാപ്റ്റന്‍ അലിസ ഹീലി ഇന്ത്യയെ ബാറ്റിങിന് അയച്ചു. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. അതേസമയം, ഓസീസ് ടീമില്‍ ഒരു മാറ്റമുണ്ട്.
ലെഗ്‌സ്പിന്നര്‍ ജോര്‍ജിയ വാരെഹാമിന് പകരം സ്പിന്‍ ബോളര്‍ ഓള്‍ റൗണ്ടര്‍ സോഫി മോളിന്യുക്‌സ് കളിക്കും. രണ്ട് ദിവസം മുന്‍പ് ഇതേ വേദിയില്‍ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. അത് മറികടക്കാനും ഇന്ത്യക്ക് സാധിക്കണം. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ഒരു പങ്കുവെച്ച പോയിന്റുമായാണ് ഓസീസ് കളിക്കാനെത്തുന്നത്.
അതേസമയം, ഏഴിന് 78 എന്ന പാകിസ്ഥാനോട് പ്രതിസന്ധി നേരിട്ടിരുന്നു ഓസീസ്. ബെത് മൂണിയുടെ സെഞ്ചുറിയാണ് രക്ഷ നല്‍കിയത്. ടീം ഇങ്ങനെ:
ഇന്ത്യ: സ്മൃതി മന്ഥാന, പ്രതിക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ്, അമന്‍ജോത് കൗര്‍, സ്‌നേഹ് റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി
ഓസ്‌ട്രേലിയ: അലിസ ഹീലി, ഫോയ്ബി ലിച്ച്ഫീല്‍ഡ്, എലിസി പെറി, ബെത് മൂണി, അന്നാബെല്‍ സതര്‍ലാന്‍ഡ്, ആഷ്‌ലീഗ് ഗാര്‍ഡ്‌നര്‍, ടഹ്ലിയ മഗ്രാത്ത്, സോഫീ മോളിന്യൂക്‌സ്, കിം ഗാര്‍ത്, അലന കിങ്, മേഗന്‍ ഷട്ട്
.jpg)



Post a Comment