ഫാ. ആന്റോ പാറാശ്ശേരി അന്തരിച്ചു


പരിയാരം സെന്റ് ജോർജ് ദേവാലയം, പൂവത്തിങ്കൽ സെന്റ് പീറ്റേഴ്സ് ദേവാലയം എന്നിവിടങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന ഫാ. ആന്റോ പാറാശ്ശേരി അന്തരിച്ചു.

ഇരിങ്ങാലക്കുട രൂപതാംഗമായ ബഹുമാനപ്പെട്ട ആന്റോ പാറാശ്ശേരി അച്ചൻ (58 ) അന്തരിച്ചു. 2025 നവംബർ 16 ഞായറാഴ്ച രാവിലെ 06.00 ന് എറണാകുളം ലിസ്സ്യൂ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 

 ആന്റോ  അച്ചൻ 1967 ആഗസ്റ്റ് 17 ന് പാറാശ്ശേരി റോക്കി - കാതറിൻ ദമ്പതികളുടെ മകനായി ആലമറ്റത്ത് ജനിച്ചു. ജോസ്, അന്നം ജോർജ്, ഫ്രാൻസിസ്, മേരി ജോസ്, സി. മരിയ റോസ്, വർഗ്ഗീസ്‌, പൗലോസ്, ജോയ്, സി. മരിയ ഇസബെൽ, ബിജി ഷാജി  എന്നിവർ സഹോദരങ്ങളാണ്. എളന്തിക്കര, ഹൈസ്കൂളിലെ പ്രാഥമിക വിദ്യഭ്യാസത്തിനും മാള, കോട്ടക്കൽ, സെന്റ് തെരേസാസ് കോളേജിലെ ഡിഗ്രി പഠനത്തിനും, ഇരിഞ്ഞാലക്കുട, ക്രൈസ്റ്റ് കോളേജിലെ ബിരുദാനന്തര പഠനത്തിനും ശേഷം ഇരിഞ്ഞാലക്കുട, സെന്റ് പോൾസ് മൈനർ സെമിനാരിയിലും ആലുവ, മംഗലപ്പുഴ - കാർമൽഗിരി സെമിനാരിയിലും വൈദിക പരിശീലനം നടത്തിയ ബഹുമാനപ്പെട്ട ആന്റോ  അച്ചൻ 1995 ഡിസംബർ 27ന് അഭിവന്ദ്യ മാർ ജെയിംസ് പഴയാറ്റിൽ മെത്രാനിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. ആന്റോ അച്ചൻ പറപ്പൂക്കര ഫൊറോനാ,  മാള ഫൊറോനാ ഇടവകകളിൽ അസ്തേന്തിയായും പെരുമ്പടപ്പ്, ചെന്ദ്രാപ്പിന്നി ഈസ്റ്റ്, ഊരകം, കല്ലംകുന്ന്, ഇരിഞ്ഞാലക്കുട ഡോളേഴ്‌സ്, വെള്ളാനി, പൂവത്തിങ്കൽ, മൂർക്കനാട്, സേവിയൂർ, വെണ്ണൂർ, ഇഞ്ചക്കുണ്ട്, പരിയാരം ഇടവകകളിൽ വികാരിയായും ഇരിഞ്ഞാലക്കുട രൂപത കാത്തലിക് ലേബർ അസോസിയേഷൻ-ഡയറക്ടർ, സാക്രിസ്റ്റൻ ഫെല്ലോഷിപ്പ് - ഡയറക്ടർ, മാള, ജീസസ്സ് ട്രെയിനിങ് ബി.എഡ്. കോളേജ് & ആവേ മരിയ ടി.ടി.ഐ. എക്സിക്യൂട്ടീവ് ഡയറക്ടർ, പ്രീസ്റ്റ് വെൽഫയർ ഫണ്ട് - സെക്രട്ടറി, ദീപിക-റീജിയണൽ മാനേജർ, മദ്രാസ് മിഷൻ- അസിസ്റ്റൻറ് ചാപ്ലിൻ, രൂപത ഇന്റേണൽ ഓഡിറ്റർ എന്നീ നിലകളിലും വിവിധ കോൺവെന്റുകളുടെ കപ്ലോൻ എന്ന നിലയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.



Post a Comment

Previous Post Next Post

AD01